നിന്റെ ജീവന്‍ നീ നോക്കണം എന്ന 'ഉപാധി'യില്‍ ഒപ്പുവെച്ച് അര്‍ജ്ജുനെ തേടി ഗംഗാവലിയിലെ അടിയൊഴുക്കിലേക്കിറങ്ങിയ മത്സ്യത്തൊഴിലാളി
ഷിരൂര്‍: 13 നാളുകളായി അര്‍ജ്ജുന്‍ എന്ന മലയാളി ലോറി ഡ്രൈവറെ അയാളുടെ ലോറിയുള്‍പെടെ കാണാതായിട്ട്. കര്‍ണാടകയിലെ അങ്കോലയില്‍ ഭീകരമായ തകര്‍ന്നിടഞ്ഞൊഴുകിയ മല അയാളെ ഗംഗാവലിയുടെ ആഴങ്ങളിലേക്ക് കൊണ്ടുപോയോ അതോ കുന്നാക്കി വെച്ച് മണ്ണിനുള്ളില്‍ ഒളിപ്പിച്ചോ എന്നറിതെ ഒരു നാട് മുഴുവന്‍ അയാള്‍ക്കായുള്ള അന്വേഷണത്തിലുള്ള 12 നാളുകളാണ് കഴിഞ്ഞു പോയത്.രാവും പകലും മഴയും കാറ്റും അപകട സാധ്യതകളും ഒരരികിലേക്ക് മാറ്റി നാടൊന്നാകെ ആയാളെ തെരയുകയാണ്. പ്രാര്‍ഥനയാല്‍ കാത്തിരിക്കുകയാണ്.
ഇതാ അര്‍ജ്ജുന്‍ ആരെന്നറിയാത്ത ഒരിക്കല്‍ പോലും അയാളെ കാണാത്ത അയാളുടെ നാട്ടുകാരനോ ഒന്നുമല്ലാത്ത ഒരാള്‍ ഗംഗാവലിയുടെ ആഴങ്ങളിലേക്ക് ഒവുക്കുകള്‍ വകഞ്ഞു മാറ്റി പലതവണ മുങ്ങിക്കയറിയ ഒരാള്‍. മുങ്ങല്‍ വിദഗ്ധനും മത്സ്യത്തൊഴിലാളിയുമായ ഈശ്വര്‍ മാല്‍പെ.
പുഴയിലെ അടിയൊഴുക്ക് വെല്ലുവിളിയാണെന്ന് ഈശ്വര സമ്മതിക്കുന്നു.
'പുഴയ്ക്കടിയില്‍ സ്റ്റേ വയറും തടിയും കണ്ടു.എന്നാല്‍ വണ്ടി കണ്ടെത്താനായിട്ടില്ല. കമ്പി വലിച്ച് ലോറി ഉണ്ടോ എന്ന് നോക്കണം. ശക്തമായ ഒഴുക്കായതിനാല്‍ പുഴക്കടിയില്‍ ഒന്നും കാണാന്‍ സാധിക്കുന്നില്ല'.. ഈശ്വര്‍ മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞു.
'ചായക്കടയുടെ തകരഷീറ്റുകള്‍,കമ്പികള്‍, 20 അടി താഴ്ചയില്‍ പാറക്കെട്ടും കല്ലുകളുമെല്ലാമുണ്ട്.ഇന്നും തെരച്ചില്‍ നടത്തും. വലിയ മരങ്ങളും അടിയിലുണ്ട്. ഇന്നലെ ആറുതവണ മുങ്ങിത്തപ്പിയിട്ടുണ്ട്'...ഈശ്വര്‍ മാല്‍പെ പറഞ്ഞു. നിന്റെ ജീവന്‍ നീ നോക്കണം എന്ന് അവര്‍ എഴുതി വാങ്ങിച്ചിട്ടുണ്ട്. അത് രേഖാമൂലം എഴുതിക്കൊടുത്താണ് തിരച്ചില്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതികൂല കാലാവസ്ഥയുടെ പേരില്‍ രക്ഷാദൗത്യത്തില്‍ നിന്ന് പിന്നോട്ട് പോകുന്നതിനോട് കേരളസര്‍ക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.സമയ ബന്ധിതമായി കാര്യങ്ങള്‍ ചെയ്യണം. രക്ഷാ ദൗത്യം നടക്കുന്നിടത്തെ വിവരങ്ങള്‍ കൃത്യമായി അര്‍ജുന്റെ കുടുംബത്തെ അറിയിക്കണമെന്നും റിയാസ് പറഞ്ഞു. കുടുംബത്തിനെതിരായ സൈബര്‍ ആക്രമണം ഗുരുതരമാണെന്നും പിന്നില്‍ മറ്റ്താല്‍പര്യമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."