കിടന്നാല്‍ ഉറക്കം വരാറില്ലേ, എങ്കില്‍ കിടന്നപാടെ ഉറങ്ങാന്‍ ഇതൊന്നു ചെയ്തുനോക്കൂ
ഇന്നു പലരുടെയും പ്രശ്‌നമാണ് ഉറക്കമില്ലായ്മ. ദൈനംദിന ജീവിതത്തില്‍ ഇത് കൂടിക്കൂടി വരുന്നതായി കാണുന്നുമുണ്ട്.
ഇത് വലിയ ആരോഗ്യപ്രശ്‌നത്തിലേക്കാണ് നമ്മെ കൊണ്ടുപോകുന്നത്. ആരോഗ്യത്തെ എത്രമാത്രം ബാധിക്കുന്നു എന്ന കാര്യം പലരും തിരിച്ചറിയുന്നില്ലെന്നുമാത്രം. അതുകൊണ്ട് തന്നെ ഉറക്കം മനുഷ്യന് അത്യാവശ്യം തന്നെയാണ്. എന്തുകൊണ്ടും ആരോഗ്യത്തിന് കൃത്യമായ ഉറക്കവും ഭക്ഷണവും അത്യന്താപേക്ഷിതമാണ്.
എന്തുകൊണ്ടാണ് നമുക്ക് ഇങ്ങനെ സംഭവിക്കുന്നത്? അതിന്റെ കാരണം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. സമ്മര്‍ദ്ദം, ഉത്കണ്ഠ തെറ്റായ രീതിയിലുള്ള ഉറക്കശീലങ്ങള്‍ ഇവയൊക്കെ ഇതിനു കാരണമാവാറുണ്ട്.
ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും മിതമായ രീതിയില്‍ വ്യായാമം ചെയ്യുന്നത് ശീലമാക്കുക. ഇത് നന്നായി ഉറങ്ങാന്‍ നിങ്ങളെ സഹായിക്കുന്നതാണ്.
കഠിനമായ വര്‍ക്ക് ഔട്ടുകള്‍ ഒഴിവാക്കുക. പ്രത്യേകിച്ച് രാത്രിസമയങ്ങളില്‍. അതുപോലെ ഭക്ഷണ കാര്യത്തിലും ശ്രദ്ധിക്കുക.
മിതമായി മാത്രം ഭക്ഷണം കഴിക്കുക. അമിത ഭക്ഷണം ഉറക്കത്തെ തടസ്സപ്പെടുത്തുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.
പകലുറക്കം നല്ലതല്ല. ഇത് പലരുടേയുമൊരു ശീലമായി ഇന്നു മാറിക്കഴിഞ്ഞു. പകല്‍ സമയത്ത് ഉറങ്ങുന്നത് രാത്രിയില്‍ ഉറങ്ങുന്നതിന് ബുദ്ധിമുട്ടാക്കും. നിങ്ങള്‍ക്ക് ഉറങ്ങേണ്ടി വന്നാല്‍, അത് 20 മിനിറ്റില്‍ കൂടിപ്പോവാതെ നോക്കണം. മാത്രമല്ല ഉച്ചയ്ക്ക് ശേഷം ഉറങ്ങുന്നത് ഒഴിവാക്കുക തന്നെയാണ് ഏറ്റവും നല്ലത്.
രാത്രി വൈകി വിശക്കുന്നുണ്ടെങ്കില്‍ ലഘുഭക്ഷണങ്ങള്‍ മാത്രം കഴിക്കുക. ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ യോഗ പോലുള്ള സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകള്‍ ഇവ ഉറങ്ങുന്നതിനുമുമ്പ് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുന്നതാണ്. ഈ ശീലങ്ങള്‍ നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.
ഇനി ഇതെല്ലാം ചെയ്തിട്ടും ഉറക്കമില്ലായ്മ തുടരുകയാണെങ്കില്‍, ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലിനെ കാണാന്‍ മറക്കരുത്. നിങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ നിര്‍ദേശം നല്‍കാന്‍ അവര്‍ക്ക് കഴിയും. കൂടാതെ കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി (CBT) പോലുള്ള ചികിത്സകളും നിര്‍ദേശിച്ചേക്കാം.
ഉറങ്ങുന്നതിനുമുമ്പ് മദ്യം കഴിക്കുന്നവരുണ്ടെങ്കില്‍ ആ ശീലം ഒഴിവാക്കുക. മദ്യപാനം തുടക്കത്തില്‍ ഉറക്കം വരുമ്പോള്‍ രാത്രിയില്‍ അത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."