ലെബനാനില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ഗൊലാന്‍ കുന്നുകളിലെ ആക്രമണത്തിന് തിരിച്ചടിയെന്ന് സൂചന
ദുബൈ: ഒമ്പതു മാസത്തിലേറെയായി തുടരുന്ന ഇസ്‌റാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷം തുറന്ന യുദ്ധത്തിലേക്ക് വഴിമാറിയേക്കുമെന്ന ആശങ്കക്കിടെ ലെബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു ആക്രമണം. ലെബനാന്‍ നഗരങ്ങളേയും ഗ്രാമങ്ങളേയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ബാല്‍ബേക്ക് ജില്ലയില്‍ നിന്നായിരുന്നുആക്രമണമെന്ന് ലെബനാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയതു. തരായ ജില്ലയില ഒരു വീടിന് നേരെ ഇസ്‌റാഈല്‍ ഡ്രോണ്‍ പതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വീട് തകര്‍ന്നു എന്നല്ലാതെ ആളപായമൊന്നും സംഭവിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗോലാന്‍ കുന്നുകള്‍ക്കു നേരെ ലെബനാനില്‍ നിന്നുണ്ടായ ശനിയാവ്ച രാത്രിയിലെ അപകടത്തിന് തിരിച്ചടിയാണിതെന്നാണ് സൂചന.ഏറ്റവും കടുത്ത തിരിച്ചടി തന്നെയാകും ഹിസ്ബുല്ലക്ക് നല്‍കുകയെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റും സൈനിക മേധാവികളും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ദക്ഷിണ ലെബനാനില്‍ നിന്നുള്ള മിസൈല്‍ പതിച്ച് അധിനിവിഷ്ട ഗൊലാന്‍ കുന്നിലെ മജ്ദ് അല്‍ ഷംസില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് ഇസ്‌റാഈല്‍ പറയുന്നത്. ഇരുപതിലേറെ പേര്‍ക്ക് പരിക്കുണ്ടെന്നും ഫുട്ബാള്‍ ഗ്രൗണ്ടില്‍ ഒത്തുചേര്‍ന്നവരാണ് ആക്രമണത്തിന് ഇരയായതെന്നും ഇസ്‌റാഈല്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍, അധിനിവിഷ്ട ഗൊലാന്‍ കുന്നിനു നേര്‍ക്ക് മിസൈല്‍ അയച്ചിട്ടില്ലെന്ന് ഹിസ്ബുല്ല വ്യക്തമാക്കിയിരുന്നു.
അതിനിടെ അമേരിക്കന്‍ പര്യടനം വെട്ടിച്ചുരുക്കി നെതന്യാഹു ഇസ്‌റാഈലിലേക്ക് മടങ്ങിയിട്ടുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് ചേരുന്ന സുപ്രധാന സുരക്ഷാ യോഗം ഹിസ്ബുല്ലക്കും ലെബനാനും നേരെ സ്വീകരിക്കേണ്ട സൈനിക നടപടി ചര്‍ച്ച ചെയ്യും. അമേരിക്കയും യൂറോപ്യന്‍ യൂനിയനും വ്യാപക യുദ്ധത്തിലേക്ക് നീങ്ങരുതെന്ന് ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."