പ്രവാസികളുടെയടക്കം പോക്കറ്റ് കാലിയാക്കി അബൂദബിയിലെ താമസച്ചിലവ്
അബൂദബിയില്‍ താമസച്ചിലവ് ദിനം പ്രതി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്, ഇത് പ്രവാസികളെയടക്കം വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്. തങ്ങളുടെ വരുമാനത്തില്‍ നിന്ന് മാസം വലിയൊരു തുകയാണ് വാടക ഇനത്തില്‍ മാത്രമായി ചിലവു വരുന്നത്. 2023 ന്റെ രണ്ടാം പകുതിയെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ ആറ് മാസങ്ങളില്‍ ആഡംബര അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും, വില്ലകള്‍ക്കും വിലയില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഒരു പ്രോപ്പര്‍ട്ടി പോര്‍ട്ടലിന്റെ റിപ്പോര്‍ട്ട് പ്രകാരം, സാദിയാത്ത് ദ്വീപ്, അല്‍-റാഹ ബീച്ച് എന്നിവിടങ്ങളിലെ അപ്പാര്‍ട്ടുമെന്റുകള്‍ക്കും, വില്ലകള്‍ക്കും ഡിമാന്‍ഡ് ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് വാടക കുത്തനെ ഉയര്‍ത്തി. ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ പ്രവാസി ഹബ്ബുകളിലും, അല്‍-മറൂരിലും ഫ്‌ലാറ്റുകളുടെ വാടകയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഖലീഫ സിറ്റിയും അല്‍ ഖാലിദിയയും ബജറ്റ് വില്ലകള്‍ വാടകയ്‌ക്കെടുക്കുന്നതിനുള്ള പ്രധാന മേഖലകളാണ.് അതേ സമയം, മുഹമ്മദ് ബിന്‍ സായിദ് സിറ്റിയും ഖലീഫ സിറ്റിയും ബജറ്റ് വില്ലകള്‍ വാടകയ്‌ക്കെടുക്കുന്നതിന് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞടുത്ത മേഖലകളായി ഉയര്‍ന്നു. അതേസമയം ആഡംബര വസതികള്‍ വാടകക്കെടുക്കുന്നവര്‍ യാസ് ഐലന്‍ഡും അല്‍ റാഹ ഗാര്‍ഡനുമാണ് കൂടുതല്‍ തിരഞ്ഞെടുക്കുന്നത്.
ബജറ്റ് വില്ലകളും, അപ്പാര്‍ട്ടുമെന്റുകളും
ജനപ്രിയ പ്രദേശങ്ങളിലെ ബജറ്റ് അപ്പാര്‍ട്ട്‌മെന്റുകളുടെ വില 2023ന്റെ രണ്ടാം പകുതിയെ അപേക്ഷിച്ച് 8 ശതമാനം വരെ വര്‍ധിച്ചു.
ബജറ്റ് വില്ലകള്‍ക്ക്, പ്രത്യേകിച്ച് മൂന്ന്, അഞ്ച് ബെഡ്‌റൂം വില്ലകള്‍ക്ക് ജനപ്രിയ പ്രദേശങ്ങളില്‍ ശരാശരി വാര്‍ഷിക വാടക 3 ശതമാനത്തിലധികം ഉയര്‍ന്നു. അതേസമയം, ചിലയിടങ്ങളില്‍ നാല് കിടപ്പുമുറി വില്ലകളുടെ വാടക കുറഞ്ഞു.
ആഡംബര അപ്പാര്‍ട്ട്‌മെന്റുകളും, വില്ലകളും
ആഡംബര ഫ്‌ലാറ്റുകളുടെ ആവശ്യം സാദിയാത്ത് ദ്വീപ്, അല്‍ റാഹ ബീച്ച്, യാസ് ദ്വീപ് എന്നിവിടങ്ങളിലെ വാടകയില്‍ വലിയ വര്‍ധനവുണ്ടാക്കി. ആഡംബര വിഭാഗത്തിലെ ഏറ്റവും വിലകുറഞ്ഞ ഫലാറ്റുകള്‍ ലഭിക്കുക അല്‍ റീം ഐലന്‍ഡിലാണ്.
ആഡംബര വില്ലകള്‍ വാടകയ്‌ക്കെടുക്കുന്നതിനുള്ള മുന്‍നിര മേഖലകളായ, യാസ് ദ്വീപ്, അല്‍ ബതീന്‍, അല്‍ റാഹ ഗാര്‍ഡന്‍സ,് അല്‍ മുഷ്‌രിഫ്, എന്നിവയുള്‍പ്പെടെയുള്ള മറ്റ് മേഖലകളില്‍ വാടകയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."