HOME
DETAILS

വനം വകുപ്പില്‍ വാച്ചര്‍; കേരള പി.എസ്.സി വിജ്ഞാപനമെത്തി; ഇപ്പോള്‍ അപേക്ഷിക്കാം

  
July 28 2024 | 13:07 PM

kerala forest watcher recruitment under kerala psc

കേരള പി.എസ്.സി മുഖേന കേരള വനം വകുപ്പിലേക്ക് ഫോറസ്റ്റ് വാച്ചര്‍ പോസ്റ്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വന മേഖലയില്‍ താമസിക്കുന്ന മലയാളം അറിയുന്നവര്‍ക്ക് ഫോറസ്റ്റ് വാച്ചര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ഓഗസ്റ്റ് 14.

തസ്തിക& ഒഴിവ്

കേരള വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍.

കാറ്റഗറി നമ്പര്‍: 206/2024

ആകെയുള്ള 1 ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 23,000 രൂപ മുതല്‍ 50,200 രൂപ വരെ ശമ്പളമായി ലഭിക്കും.


പ്രായപരിധി

18 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

കോഴിക്കോട് ജില്ലയിലെ വനാതിര്‍ത്തിയിലോ, വനത്തിലോ ഉള്ള ആദിവാസി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്ന ആരോഗ്യവാന്‍മാരും, സാക്ഷരരുമായ പുരുഷന്‍മാരായിരിക്കണം. 

ശ്രദ്ധിക്കുക,

വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പുരുഷന്‍മാരായ പട്ടിക വര്‍ഗ ആദിവാസികളില്‍ നിന്ന് നേരിട്ട് നടത്തുന്ന നിയമനമാണിത്. അല്ലാത്തവര്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്. അങ്ങനെയുള്ളവര്‍ക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രത്യേകമായി നല്‍കില്ല. ഇതിന് പുറമെ വികലാംഗരായ ഉദ്യോഗാര്‍ഥികള്‍ക്കും ഈ ജോലിക്കായി അപേക്ഷിക്കാന്‍ അര്‍ഹരല്ല.

തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഫോറസ്റ്റ് സ്‌കൂളിലോ/ ട്രെയിനിങ് സെന്ററിലോ മൂന്ന് മാസത്തെ പരിശീലനം നല്‍കുന്നതാണ്. റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ അവിവാഹിതരായ അമ്മമാരുടെ മക്കള്‍ക്കും വനംവകുപ്പില്‍ താല്‍ക്കാലിക വാച്ചര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും ക്രമപ്രകാരം മുന്‍ഗണന നല്‍കുന്നതാണ്.

അപേക്ഷ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കുക. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയെന്ന് ഉറപ്പ് വരുത്തണം.

അപേക്ഷ: click

വിജ്ഞാപനം: click

kerala forest watcher recruitment under kerala psc



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 days ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  2 days ago