പോളി ഡിപ്ലോമ 2024-25 പ്രവേശനം; സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 1 ഒന്നുമുതല്‍
2024-25 അധ്യായന വര്‍ഷത്തെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍/ എയ്ഡഡ്/ Govt Cost Sharing (IHRD) / CAPE/ LBS) / സ്വാശ്രയ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 7 മുതല്‍ 13 വരെ അതത് സ്ഥാപനങ്ങളില്‍ നടക്കും. അപേക്ഷകര്‍ www.polyadmission.orgല്‍ പ്രസിദ്ധീകരിച്ച സമയക്രമമനുസരിച്ച് നേരിട്ട് ഹാജരാകണം.
സ്‌പോട്ട് അഡ്മിഷനില്‍ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേക്കും പുതിയ ഓപ്ഷനുകള്‍ നല്‍കാം. അപേക്ഷിക്കാത്തവര്‍ക്കും ആഗസ്റ്റ് 1 മുതല്‍ ഓണ്‍ലൈനായോ നേരിട്ട് ഹാജരായോ അപേക്ഷിക്കാം. ലഭ്യമായ ഒഴിവുകള്‍ പോളിടെക്‌നിക് കോളജ് അടിസ്ഥാനത്തില്‍ www.polyadmission.org ലെ vacancy position ലിങ്ക് വഴി കൂടുതലറിയാം.
ബാച്ചിലർ ഓഫ് ഡിസൈൻ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്‌സിൽ അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ആഗസ്റ്റ് ഒന്നിനകം നിർദിഷ്ട ടോക്കൺ ഫീസ് അടയ്ക്കണം. അലോട്ട്‌മെന്റ് ലഭിച്ചു ടോക്കൺ ഫീസ് അടച്ചവർ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകൾക്കു പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ ഓപ്ഷൻ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യണം.
ടോക്കൺ ഫീസ് അടയ്ക്കാത്തവർക്കു അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടുകയുമില്ല. രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനർക്രമീകരണം ആഗസ്റ്റ് 2 മുതൽ 4 വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471-2324396, 2560327.
Poly Diploma 2024-25 Admission; Spot admission from 1st August
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."