അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി; നദിയിലെ ഒഴുക്കിന്റെ ശക്തി കുറഞ്ഞാല്‍ ദൗത്യം തുടരുമെന്ന് കര്‍ണാടക
അങ്കോല: ഷിരൂര്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനായുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി കര്‍ണാടക. പ്രതികൂല കാലാവസ്ഥയായതിനാല്‍ ദൗത്യം തുടരുന്നതില്‍ പ്രതിസന്ധിയുണ്ട്. ഗംഗാവാലിയിലെ ഒഴുക്കിന്റെ ശക്തി കുറഞ്ഞാല്‍ ദൗത്യം തുടരുമെന്ന് എംഎല്‍എ സതീഷ് സെയിന്‍ പറഞ്ഞു.
തുടര്‍നടപടികള്‍ ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്ന് സതീഷ് കൃഷ്ണ സെയില്‍ അറിയിച്ചു. ചെളിയും, മണ്ണും, പാറയും മാത്രമാണ് ഇപ്പോള്‍ കാണുന്നത്. യന്ത്രങ്ങള്‍ എത്തിയാല്‍ തിരച്ചില്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. തൃശൂരില്‍ നിന്ന് ഡ്രഡ്ജിങ്ങ് മെഷീന് കൊണ്ട് വരുമെന്നും ടെക്നീഷന്‍ എത്തി ആദ്യം പരിശോധിക്കണമെന്നും സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.
അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ തുടരണണെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചിരുന്നു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചില്‍ തുടരണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന് എം വിജിന് എംഎല്‍എ ആവശ്യപ്പെട്ടു. തിരച്ചില്‍ തുടരണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടതായി എം വിജിന് പറഞ്ഞു. കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച് രക്ഷാദൗത്യം നടത്തണം. കഴിഞ്ഞദിവസം നല്കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് എം വിജിന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."