HOME
DETAILS

പാർപ്പിട മേഖലയിൽ ട്രാഫിക് തെറ്റിക്കാൻ നിൽക്കേണ്ട; പിടികൂടാൻ 'സൈലന്റ് റഡാർ' സംവിധാനമൊരുക്കി പൊലിസ്

  
July 29 2024 | 06:07 AM

dubai police implements new silent radar in residential area

ദുബൈ: വീടിന്റെ തൊട്ടടുത്തുള്ള കടകളിലേക്കും മറ്റും പോകുമ്പോൾ ഹെൽമറ്റ് വെക്കാതെയും സീറ്റ് ബെൽറ്റ് ഇടാതെയും പോകുന്നവരാണ് നമ്മളിൽ മിക്കവരും. പൊലിസ് പിടിക്കുമ്പോൾ ദാ ഈ അടുത്ത കടയിൽ പോയതാണെന്ന് പറഞ്ഞ് പലരും രക്ഷപ്പെടാറുമുണ്ട്. എന്നാൽ ആ 'കളി' ദുബൈയിൽ വേണ്ട. സീറ്റ് ബെൽറ്റ് ഇടാതെ തൊട്ടടുത്ത കടയിൽ പോയാലും യാത്രയ്ക്കു 400 ദിർഹം പിഴ നൽകേണ്ടി വരും. അത് ചിലപ്പോൾ നിങ്ങൾ കടയിൽ നിന്ന് വാങ്ങുന്ന സമാധാനത്തെക്കാൾ അധികമായിരിക്കും. പിഴ കൂടെ 4 ബ്ലാക്ക് പോയിന്റ് ലൈസൻസിൽ ചേർക്കുകയും ചെയ്യും. പാർപ്പിട മേഖലയിലെ ഗതാഗതനിയമ ലംഘകരെ കുരുക്കാൻ ദുബൈ പൊലിസ് പുതിയ റഡാർ പുറത്തിറക്കി.

പാർപ്പിട മേഖലകളിൽ പിടിക്കപ്പെടില്ലെന്ന ധാരണയിൽ പലരീതിയിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യാനും ഡ്രൈവർമാർ മുതിരുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദുബൈ പൊലിസിന്റെ നടപടി. റഡാർ വഴി പാർപ്പിട മേഖലയിലെ പ്രധാന റോഡുകൾ മുഴുവൻ ട്രാഫിക് റഡാറിന്റെ നിയന്ത്രണത്തിലായിരിക്കും. സീറ്റ് ബെൽറ്റ് ധരിക്കാത്തത്, അമിതവേഗം, മൊബൈൽ ഉപയോഗം, ട്രാഫിക് ലംഘനങ്ങൾ തുടക്കി എല്ലാം റഡാർ കണ്ടെത്തും.

റഡാറുകൾ നിയമലംഘനം കണ്ടെത്തുമ്പോൾ ഡ്രൈവർമാർക്ക് ഉടൻ അറിയാൻ കഴിയില്ലെന്നതാണ് ഈ 'നിശബ്ദ റഡാറുകളുടെ' പ്രത്യേകത. പിഴ അടയ്ക്കാനുള്ള സന്ദേശം ഫോണിൽ കിട്ടുമ്പോൾ മാത്രമേ ഡ്രൈവർക്ക് അറിയാൻ സാധിക്കൂ.‌ റഡാറുകളിൽ നിയമലംഘനങ്ങൾ പതിയുന്ന അതേസമയം തന്നെ പൊലിസിന്റെ കൺട്രോൾ റൂമിലിരുന്നു ഇവ വീക്ഷിക്കാൻ സാധിക്കും. അതിനാൽ ലഭിക്കുന്ന വിഡിയോകൾ പലതവണ കണ്ട് ഉറപ്പാക്കിയ ശേഷമായിരിക്കും ഫൈൻ നൽകുക. അതിനാൽ അപ്പീൽ പോയാലും രക്ഷയുണ്ടാകില്ല.

സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 400 ദിർഹം ആണ് പിഴ. കൂടെ 4 ബ്ലാക്ക് പോയിന്റും ലഭിക്കും. മൊബൈൽ ഫോൺ ഉപയോഗിച്ച് യാത്ര ചെയ്താൽ 800 ദിർഹമാണ് പിഴ. കൂടെ 4 ബ്ലാക്ക് പോയിന്റ്. കാൽനടക്കാർക്കുള്ള ക്രോസിങ്ങിൽ വാഹനമോടിച്ചാൽ 500 ദിർഹം പിഴ നൽകേണ്ടി വരും. മുന്നിലെ വാഹനങ്ങളുമായി സുരക്ഷിത അകലം പാലിച്ചില്ലെങ്കിലും 500 ദിർഹം പിഴ നൽകേണ്ടി വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago