ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ജോലി; ലാബ് അറ്റന്‍ഡര്‍ പോസ്റ്റില്‍ പത്താം ക്ലാസുകാര്‍ക്ക് അവസരം; ഇന്റര്‍വ്യൂ മാത്രം
കെ.എസ്.സി.എസ്.ടി.ഇ ജവഹര്‍ലാല്‍ നെഹറു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ ജോലി നേടാം. കാഷ്വല്‍ ലേബര്‍/ ലാബ് അറ്റന്‍ഡര്‍ പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ പുതുതായി നടക്കുന്ന പ്രൊജക്ടിലേക്ക് താല്‍ക്കാലികമായാണ് ജോലിക്കാരെ നിയമിക്കുന്നത്. വിശദ വിവരങ്ങള്‍ താഴെ,
തസ്തിക & ഒഴിവ്
കാഷ്വല്‍ ലേബര്‍/ ലാബ് അറ്റന്‍ഡര്‍ പോസ്റ്റിലേക്കാണ് താല്‍ക്കാലിക റിക്രൂട്ട്‌മെന്റ്.
ആകെ ഒഴിവുകള്‍ 1.
പ്രായപരിധി
36 വയസ് കവിയരുത് (2024 ജനുവരി 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും).
യോഗ്യത
- എസ്.എസ്.എല്‍.സി വിജയം.
- മിനിമം 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.
- ടിഷ്യൂ കള്‍ച്ചര്‍ ലാബില്‍ മൂന്ന് മാസത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 645 രൂപ ദിവസ വേതനമായി നല്‍കും.
ശ്രദ്ധിക്കുക,
- 'Scale up production of plants for large scale multiplication of high value medicinal plants of the western Ghats by Micropropagation (in vtiro) for commercial cultivation/ custom farming at Chhattisgarh state' എന്ന പ്രൊജക്ടിന് കീഴിലേക്കാണ് താല്‍ക്കാലിക നിയമനം നടക്കുന്നത്.
- 6 മാസത്തേക്കോ, പ്രൊജക്ട് അവസാനിക്കുന്ന സമയം വരെയോ ആണ് ജോലിയുടെ കാലാവധി.
- താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 31 ജൂലൈ 2024, രാവിലെ 10 മണിക്ക് താഴെ കാണുന്ന വിലാസത്തില്‍ അഭിമുഖത്തിന് ഹാജരാകണം.
- ഉദ്യോഗാര്‍ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം.
ഇന്റര്‍വ്യൂ വിലാസം
ജവഹര്‍ ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍,
പാലോട്,
തിരുവനന്തപുരം
കൂടുതൽ വിവരങ്ങള്‍ക്ക് : CLICK
lab attender in botanical garden research institute kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."