'ഗേറ്റ്' തുറന്ന് കരിയര്‍ സെറ്റാക്കാം; ആര്‍ക്കൊക്കെ അപേക്ഷിക്കാം? പരീക്ഷയ്ക്ക് മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ എന്‍ജിനീയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍ മാസ്റ്റേഴ്‌സ് / ഡോക്ടറല്‍ പഠനത്തിനും ആര്‍ട്‌സ്, സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ഡോക്ടറല്‍ പഠനത്തിനും അര്‍ഹത നിര്‍ണയിക്കുന്ന പരീക്ഷയാണ് Graduate Aptitude Test in Engineering അഥവാ ഗേറ്റ്. പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് ഗേറ്റ് സ്‌കോര്‍ പരിഗണിക്കാറുണ്ട്. മാത്രമല്ല കേന്ദ്ര സര്‍ക്കാരിലെ ഗ്രൂപ്പ് എ തസ്തികകളില്‍ നേരിട്ടുള്ള നിയമനത്തിനും ഗേറ്റ് സ്‌കോര്‍ ഉപയോഗിക്കുന്നു.
വെബ്സെെറ്റ്: https://gate2025.itir.ac.in
ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും 7 ഐഐടികളും ചേര്‍ന്നാണ് 2025 ലെ ഗേറ്റ് പരീക്ഷ നടത്തുന്നത്. ഐഐടി റൂര്‍ക്കിയാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുക. ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും ഗേറ്റ് എഴുതാം. ഫലപ്രഖ്യാപനം മുതല്‍ 3 വര്‍ഷത്തേക്ക് ഗേറ്റ് സ്‌കോറിന് പ്രാബല്യമുണ്ട്. ഗേറ്റ് ഒരു പ്രവേശന പരീക്ഷയല്ല, മറിച്ച് യോഗ്യതാ നിര്‍ണയം മാത്രമാണ്. പ്രവേശനം, ജോലി എന്നിവയ്ക്കായി അതത് സ്ഥാപനങ്ങളില്‍ നേരിട്ട് അപേക്ഷിക്കണമെന്ന് ചുരുക്കം.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍
1.ഐഐഎസ്‌സി ബെംഗളൂരു സോണ്‍: പത്തനംതിട്ട, അങ്കമാലി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വടകര, കോഴിക്കോട്, കണ്ണൂര്‍, വയനാട്, പയ്യന്നൂര്‍, കാസര്‍കോട്.
2.ഐഐടി മദ്രാസ് സോണ്‍: തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, ആലപ്പുഴ, ചെങ്ങന്നൂര്‍, കോട്ടയം, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, കോതമംഗലം ആലുവ–എറണാകുളം. ഒരേ സോണിലെ 3 കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത് അപേക്ഷയില്‍ കാണിക്കാം.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
- എന്‍ജിനീയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, ആര്‍ട്‌സ്, സയന്‍സ്, കൊമേഴ്‌സ്, മാനവികവിഷയങ്ങള്‍ ഇവയൊന്നിലെ യുജി പ്രോഗ്രാമിന്റെ 3–ാം വര്‍ഷമെങ്കിലും പഠിക്കുന്നവര്‍ക്കും ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും.
- 4 വര്‍ഷ ബിഎസ് ബിരുദത്തിന്റെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക്.
- മെഡിസിന്‍, ഡെന്റല്‍ സര്‍ജറി, വെറ്ററിനറി സയന്‍സ് ബാച്‌ലര്‍ അഞ്ചാം സെമസ്റ്റര്‍ പഠിക്കുന്നവര്‍ക്ക്.
- എന്‍ജിനീയറിങ്, ടെക്‌നോളജി, അഗ്രികള്‍ചര്‍, ഹോര്‍ട്ടികള്‍ചര്‍, ഫോറസ്ട്രി, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ ബാച്‌ലര്‍ മൂന്നാം വര്‍ഷക്കാര്‍ക്ക്.
- ഫാംഡി മൂന്നാം വര്‍ഷക്കാര്‍ക്ക്.
- എംഎ, എംഎസ്‌സി, എംസിഎ, പോസ്റ്റ് ബിഎസ്‌സി ഇന്റഗ്രേറ്റഡ് എംടെക് ഒന്നാം വര്‍ഷമോ അതിനു മേലോട്ടുള്ള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക്.
- നിര്‍ദിഷ്ട ബാച്‌ലര്‍ ബിരുദത്തിനു തുല്യമായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച പ്രഫഷനല്‍ അംഗത്വമുള്ളവരെയും പരിഗണിക്കും.
- ഉയര്‍ന്ന യോഗ്യതകള്‍ നേടിയവര്‍ക്കും അപേക്ഷിക്കാം.
ഓര്‍മിക്കേണ്ട തീയതികള്‍..
- ഓണ്‍ലൈന്‍ അപേക്ഷ ആരംഭിക്കുന്നത്: ഓഗസ്റ്റ് 24
- അപേക്ഷിക്കാനുള്ള അവസാനതീയതി: സെപ്റ്റംബര്‍ 26
- ലേറ്റ് ഫീ സഹിതം അപേക്ഷിക്കാനുള്ള അവസാനതീയതി: ഒക്ടോബര്‍ 7
- പരീക്ഷ: ഫെബ്രുവരി 1,2,15,16 (ശനി, ഞായര്‍)
അപേക്ഷാഫീ ഓണ്‍ലൈനായി അടയ്ക്കാം. ഒരു പേപ്പറിന് 1800 രൂപ. പെണ്‍കുട്ടികളും പട്ടിക, ഭിന്നശേഷി വിഭാഗക്കാരും 900 രൂപ.
ലേറ്റ്ഫീ യഥാക്രമം 2300 / 1400 രൂപ. 2 പേപ്പര്‍ എഴുതാന്‍ ഇരട്ടി ഫീസ് നല്‍കണം.
പരീക്ഷ ഘടന,
ആകെ 30 സബ്ജക്ട് പേപ്പറുകള്‍. ഓരോ പേപ്പറിനും 100 മാര്‍ക്ക്. 15 മാര്‍ക്കിന്റെ 'ജനറല്‍ ആപ്റ്റിറ്റിയൂഡ്' എല്ലാ പേപ്പറിനും പൊതുവായുണ്ട്. ബാക്കി 85 മാര്‍ക്ക് നിര്‍ദിഷ്ട വിഷയത്തിന്(എന്‍ജിനീയറിങ് മാത്‌സ് 13, ബന്ധപ്പെട്ട വിഷയം 72 എന്നിങ്ങനെ) 10 പേപ്പറുകളില്‍ മാത്‌സില്ല; 85 മാര്‍ക്കും വിഷയത്തിനുതന്നെ. 3 മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം.
ഒബ്ജക്ടീവ് ചോദ്യങ്ങള്‍ മാത്രം. മള്‍ട്ടിപ്പിള്‍ ചോയ്‌സ് / മള്‍ട്ടിപ്പിള്‍ സിലക്ട് / ന്യൂമെറിക്കല്‍ ആന്‍സര്‍ എന്നിങ്ങനെ 3 രീതികള്‍. മള്‍ട്ടിപ്പിള്‍ ചോയ്‌സില്‍ ശരിയുത്തരം ഒന്നു മാത്രം. ഇതില്‍ തെറ്റിനു മാര്‍ക്കു കുറയ്ക്കും. മറ്റു 2 രീതികളില്‍ നെഗറ്റീവ് മാര്‍ക്കില്ല.
ന്മ ഒരു പേപ്പറോ രണ്ടു പേപ്പറോ ഇഷ്ടപ്രകാരമെഴുതാം. രണ്ടെണ്ണം എഴുതുന്നുണ്ടെങ്കില്‍ നിര്‍ദിഷ്ട കോംബിനേഷനുകളില്‍നിന്നു തിരഞ്ഞെടുക്കണം. ആദ്യം സ്‌പെഷല്‍ വിഷയത്തിനു ചേര്‍ന്ന പേപ്പര്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് അതിനോടുചേര്‍ത്ത് അനുവദിച്ചിട്ടുള്ള പേപ്പറുകളിലൊന്നും തീരുമാനിക്കുക. കോംബിനേഷന്‍ സൈറ്റില്‍ കാണിച്ചിട്ടുണ്ട്.
gate 2025 all you want to know about exams
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."