HOME
DETAILS
MAL
ചെന്നൈയില്‍ മലയാളി കുത്തേറ്റ് മരിച്ചു
July 29 2024 | 12:07 PM
ചെന്നൈ: തമിഴ്‌നാട് കൃഷ്ണഗിരിയില്‍ മലയാളി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു. നെടുമ്പാശ്ശേരി മേക്കാട് കാരയ്ക്കാട്ടുകുന്ന് മുളവരിക്കല്‍ വീട്ടില്‍ ഏലിയാസ് (41) ആണ് മരിച്ചത്. ചെന്നൈ ബംഗളുരു ദേശീയപാതയില്‍ മഹാരാജാകാട് ഇന്നലെ പുലര്‍ച്ചെ 2 മണിക്കാണ് സംഭവം.
കഴിഞ്ഞ ആഴ്ചയാണ് ഏലിയാസ് വീട്ടുപകരണങ്ങളുമായി ലോറിയില്‍ ബംഗളൂരുവിലേക്ക് പോയത്. അവിടെ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. ഹൈവേയില്‍ ശരവണ ഭവന്‍ ഹോട്ടലിന് മുന്നില്‍ കുത്തേറ്റു രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കിടക്കുകയായിരുന്നു ഏലിയാസ്. പുലര്‍ച്ചെ 5 മണിയോടെ ഹോട്ടലിന്റെ സെക്യൂരിറ്റിയാണ് മൃതദേഹം ആദ്യം കണ്ടത്. ഹൈവേയില്‍ നടന്ന കൊള്ളയുടെ ഭാഗമായിരിക്കാം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."