എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം; യോഗ്യത ഏതുമാവട്ടെ, ജോലി നേടാം; ജില്ല എംപ്ലോയ്‌മെന്റ എക്‌സ്‌ചേഞ്ച് മുഖേന അവസരം
മലപ്പുറം ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജോലിയവസരം. പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ മുഖേന ജോലി നേടാനുള്ള അവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്.
ഒഴിവുകള്‍,
മാനേജര്‍, അഡ്മിനിസ്‌ട്രേറ്റിവ് മാനേജര്‍, മാര്‍ക്കറ്റിങ് റിസര്‍ച്ച് എക്‌സിക്യൂട്ടീവ്, സിവില്‍ എഞ്ചിനീയര്‍ (ഡിപ്ലോമ), കണ്‍സ്ട്രക്ഷന്‍ സൈറ്റ് മാനേജര്‍, ഓവര്‍സീയിങ് ലേബര്‍, സൈറ്റ് മെഷറര്‍, ടെലികാളര്‍, ബ്രാഞ്ച് മാനേജര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഓഫീസര്‍, ടീം ലീഡര്‍, ആയുര്‍വേദ റിസപ്ഷനിസ്റ്റ്, തെറാപ്പിസ്റ്റ്, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍കെയര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, ഓഫീസ് സ്റ്റാഫ് എന്നീ പോസ്റ്റുകളില്‍ നിയമനം നടക്കും.
യോഗ്യത
എസ്.എസ്.എല്‍.സി, പ്ലസ് ടു, എം.ബി.എ, ബിരുദം, സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ, കമ്പ്യൂട്ടര്‍ ഡിപ്ലോമ തുടങ്ങി വിവിധ യോഗ്യതയുള്ളവര്‍ക്ക് അവസരമുണ്ട്.
ഇന്റര്‍വ്യൂ
ഉദ്യോഗാര്‍ഥികള്‍ക്കായി ജൂലൈ 31ന് രാവിലെ 10 മണിക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച് അഭിമുഖം നടക്കും.
districts employment centre job offer interview on july 31
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."