ഗൊലാന്‍ കുന്ന് ആക്രമണം : നെതന്യാഹുവിനെതിരെ പ്രതിഷേധം
12 കുട്ടികള്‍ കൊല്ലപ്പെട്ട തുര്‍ക്കി അധീനതയിലുള്ള ഗൊലാന്‍ കുന്നുകളില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ സന്ദര്‍ശനം പ്രതിഷേധത്തിന് ഇടയാക്കി. ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ബന്ധുക്കളെ കാണാന്‍ നെതന്യാഹു ആഗ്രഹിച്ചെങ്കിലും അവര്‍ അത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് നെതന്യാഹു സ്വയം സന്ദര്‍ശനം നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നെതന്യാഹുവിന്റെ സന്ദര്‍ശനത്തെ ശക്തമായി എതിര്‍ക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.
സംഭവത്തില്‍ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് ലബനാന്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഇസ്രായേല്‍ തന്നെയാണ് ഈ ആക്രമണത്തിന് പിന്നില്‍ എന്നാണ് ലബനാന്‍ ആരോപിക്കുന്നത്. ഇറാന്‍ നിര്‍മിച്ച റോക്കറ്റ് ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന ഇസ്രായേല്‍ സൈന്യത്തിന്റെ ആരോപണത്തെ ലബനാന്‍ തള്ളിക്കളഞ്ഞു. സിറിയയില്‍ നിന്ന് ഇസ്രാഈല്‍ പിടിച്ചടക്കിയ പ്രദേശമാണ് ഗൊലാന്‍ കുന്നുകള്‍. എന്നാല്‍ ഇവിടെ താമസിക്കുന്ന പലരും ഇസ്രാഈലിന്റെ പൗരത്വം സ്വീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
"Mass Protests Erupt in Response to Golan Heights Attack, Calling for Netanyahu's Resignation"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."