ഉരുൾപൊട്ടൽ: കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ രണ്ട് സംഘം ഉടൻ എത്തും, സുളുറിൽ നിന്ന് ഹെലികോപ്റ്റർ പുറപ്പെടുന്നു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
വയനാട്: വയനാട് ഉരുപൊട്ടലിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ രണ്ട് സംഘം സംഭവ സ്ഥലത്ത് ഉടൻ എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വ്യോമസേനയുടെ രണ്ട് ഹെലികോപ്ടർ സുളുറിൽ നിന്നും 7.30 ഓട് കൂടി വയനാട്ടിലേക്ക് തിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എയർലിഫ്റ്റിങ് സാധ്യതകൾ അന്വേഷിക്കുകയാണ് രക്ഷാപ്രവർത്തകർ. പുഴ കുത്തിയൊലിച്ച് ഒഴുകുന്നതിനാൽ അപകടം കൂടുതൽ ബാധിച്ച സ്ഥലങ്ങളിലേക്ക് എത്തുന്നതിനാണ് ഹെലികോപ്റ്റർ സഹായം തേടിയത്. പല ഇടങ്ങളിലായി കുടുങ്ങി കിടക്കുന്നവരെ എയർ ലിഫ്റ്റിങ് വഴി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കും.
വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാപ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലുമാണ് വൻ ഉരുൾപൊട്ടൽ ഉണ്ടായത്. രണ്ട് തവണയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. പുലർച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണ്ടിലാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. നാലു മണിയോടെ ചൂരൽമലയിലെ സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. അപകടത്തിൽ ഇതുവരെ ഏഴു പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശമാകെ മണ്ണും ചെളിയും പാറക്കല്ലുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാൾ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനാകുന്നില്ല. പൊലിസും നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയതായി സൂചന.
വൻ ആൾനാശമുണ്ടായതായി സംശയിക്കുന്നുവെന്ന് പഞ്ചായത്തംഗം വ്യക്തമാക്കി. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ചൂരൽമല ടൗണിൽ വൻ നാശനഷ്ടം. വൻ ആൾനാശമെന്ന് ആശങ്ക. കണ്ണൂരിൽ നിന്ന് സൈന്യം വയനാട്ടിലേക്ക് പുറപ്പെണ് വിവരം. നിരവധി പേർ മണ്ണിനടിയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി പേർക്ക് പരുക്കേറ്റു. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരൽമല ടൗണിലെ പാലവും തകർന്നു. പുഴ വഴിമാറി ഒഴുകുകയാണ്. ക്യാംപ് പ്രവർത്തിച്ചിരുന്ന സ്കൂളിൽ വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞ നിലയിലാണ്.
ചൂരൽമല പാലവും ഉരുൾപൊട്ടലിൽ ഒലിച്ചുപോയതിനാൽ ആളുകട്ടു. റോഡ് ഗതാഗത യോഗ്യമല്ല. എയർലിഫ്റ്റിങ് സാധ്യത അന്വേഷിക്കുകയാണ്. മണ്ണുമാന്തി യന്ത്രങ്ങൾ സ്ഥലത്തെത്തി. നിരവധി രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."