ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുക: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: നാടിനെ നടുക്കിയ മഹാ ദുരന്തമാണ് വയനാട് മുണ്ടക്കൈയിലുണ്ടായത്. കാലവര്‍ഷം കനത്ത്
മഴയും കാറ്റും അതിശക്തമായ സാഹചര്യത്തില്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ രീതിയിലുള്ള മഴക്കെടുതികളും പ്രളയങ്ങളും രൂപപ്പെട്ടു വരികയാണ്. ഇത്തരം ഇടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രതയോടെയും സ്വയം സുരക്ഷിതത്വം ഉറപ്പുവരുത്തിയും കര്‍മ്മരംഗത്തിറങ്ങണമെന്ന് എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ്
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
വയനാട്ടിലെ ദുരന്തം വിവരണാതീതമാണ്. ഒട്ടേറെ മനുഷ്യരാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് പോലും പ്രയാസപ്പെടുന്ന സാഹചര്യമാണ് അവിടെയുള്ളത്. ദുരന്തനിവാരണ സേനയോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും പൂര്‍ണമായും സഹകരിച്ച് വിഖായയുടെ സന്നദ്ധ സേവകരും എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്നും പ്രാര്‍ഥന നടത്തണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.
SKSSF calls for active participation in relief efforts amidst the devastating disaster in Wayanad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."