HOME
DETAILS

വയനാട്ടില്‍ 12 ക്യാംപുകള്‍;  ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഉത്തരവിന് കാത്തുനില്‍ക്കരുതെന്നും മന്ത്രി

  
July 30 2024 | 08:07 AM

12 camps in Wayanad

തിരുവനന്തപുരം: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈയിലെ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ടെന്ന് മന്ത്രി  എംബി രാജേഷ്. 12 ക്യാംപുകളാണ് ആരംഭിച്ചതെന്നും ഇവിടെ കുടിവെള്ളം ഭക്ഷണമടക്കം എല്ലാ സംവിധാനങ്ങളും ലഭ്യമാണെന്നും മന്ത്രി.   സഹാചര്യമനുസരിച്ച് ഉത്തരവിനു കാത്തുനില്‍ക്കാതെ തന്നെ നടപടികള്‍ സ്വീകരിക്കണമന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇവര്‍ക്ക് സഹായമെത്തിക്കാന്‍ സമീപത്തെ തദ്ദേശസ്ഥാപനങ്ങളോടു കൂടി ചോദിക്കുന്നുണ്ടെന്നും തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം മുണ്ടക്കൈ ദുരന്തത്തില്‍ മരണസംഖ്യ 68 ആയി ഉയര്‍ന്നു.

നിരവധിപേരെ  കാണാതാവുകയും നിരവധിവീടുകളുള്‍പ്പെടെ ഒലിച്ചുപോവുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ഇപ്പോള്‍ എത്തിയിട്ടുണ്ട്. ലയങ്ങള്‍ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതായും നിരവധി ലയങ്ങള്‍ എന്‍ഡിആര്‍എഫിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും ഇവിടങ്ങളിലെല്ലാം തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുമെന്നും അറിയിച്ചു. 

മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയി. ആയിരക്കണക്കിന് പേരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം കൃത്യമായി പറയാന്‍ കഴിയാത്ത അവസ്ഥയാണ്. ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയുന്നുണ്ട്. മിലിട്ടറിയും ഫയര്‍ഫോഴ്‌സും നാട്ടുകാരും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ലയങ്ങള്‍ കൂടാതെ നിരവധി വീടുകളും മണ്ണിനടിയിലാണ്. ഇതെല്ലാം കണ്ടെത്തി രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. 

മുണ്ടക്കൈയില്‍ നിന്ന് ആരും ആശുപത്രിയിലെത്തിയിട്ടില്ലെന്നാണ് പറയുന്നത്. മുണ്ടക്കൈ ഭാഗത്ത് നിന്നുള്ള ചിലര്‍ ചാലിയാറിലേക്ക് ഒലിച്ചു പോയിട്ടുണ്ടെന്നും ആരൊക്കെയുണ്ട്, ആരൊക്കെ പോയി എന്നൊന്നും യാതൊരു വിവരവുമില്ലെന്നും ചിലര്‍ പറയുന്നു. 10 മൃതദേഹങ്ങളാണ് ചാലിയാറില്‍ നിന്ന് മാത്രം കണ്ടെടുത്തത്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ്. ഒറ്റപ്പെട്ടു പോയി മുണ്ടക്കൈ.  

പുലര്‍ച്ചെ ഉറക്കത്തിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. നൂറിലേറെ പേര്‍ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം, മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും രക്ഷാദൗത്യവും സജീവമാകുന്നുണ്ട്. മാത്രമല്ല, രക്ഷാപ്രവര്‍ത്തനത്തിന് ഇപ്പോ മഴ തടസമാകുന്ന അവസ്ഥയാണ്്.

മരിച്ച 10 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. റംലത്ത്,  ശ്രേയ, പ്രേമലീല, റെജിന, അഷ്റഫ്, കുഞ്ഞിമൊയ്തീന്‍, ലെനിന്‍, വിജീഷ്, സുമേഷ്, സലാം എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അഞ്ചിടങ്ങളിലായിട്ടാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെല്‍ത്ത് സെന്റര്‍ (32),  വിംസ് (7), വൈത്തിരി താലൂക്ക് ആശുപത്രി (1), നിലമ്പൂര്‍ ആശുപത്രി (8), മലപ്പുറം ചുങ്കത്തറ ആശുപത്രി (1) എന്നിവിടങ്ങളിലാണ് മൃതദേഹങ്ങളുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  11 days ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  11 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  11 days ago
No Image

രാഹുല്‍ ഗാന്ധി നാളെ സംഭലിലേക്ക്; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും

National
  •  11 days ago
No Image

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി.വി പ്രശാന്തിനും കോടതി നോട്ടിസ്

Kerala
  •  11 days ago
No Image

കളര്‍കോട് അപകടം; റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ല; വാഹന ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകും

Kerala
  •  11 days ago
No Image

കുവൈത്ത്; നിര്‍മാണ സ്ഥലത്തെ അപകടം; തൊഴിലാളി മരിച്ചു 

Kuwait
  •  11 days ago
No Image

അധികാരത്തിലേറും മുന്‍പ് മുഴുവന്‍ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  11 days ago
No Image

'മുനമ്പം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്' കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍

Kerala
  •  11 days ago