ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുക: കുവൈത്ത് കേരളാ ഇസ്ലാമിക് കൗൺസിൽ
കുവൈത്ത് സിറ്റി : വയനാട് മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ഉൾപ്പെടെ കേരളത്തിലെ വിവിധ സ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടമായ സഹോദരങ്ങളുടെ വേർപാടിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ അഗാധ ദു:ഖം രേഖപ്പെടുത്തി. ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് നേതാക്കൾ വാർത്താ കുറിപ്പിൽ അഭ്യർത്ഥിച്ചു.
ദുരന്തത്തിന്റെ വ്യാപ്തി കൃത്യമായി കണക്കാക്കാൻ സാധികാത്ത സാഹചര്യമാണ്. നിരവധി വീടുകളും ആളുകളും ഇപ്പോഴും മണ്ണിനടിയിയിൽ അകപ്പെടുകയും മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി വരുന്നതും ഒട്ടനവധി വീടുകൾ ഒലിച്ച് പോകുകയും ചെയ്യുന്ന ദയനീയ കാഴ്ചകൾ ഹൃദയ ഭേദകമാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ പ്രയാസപ്പെടുന്നവരെ സഹായിക്കുന്ന സമസ്തയുടെ 'വിഖായ' വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനത്തിൽ കൂടുതൽ ആളുകൾ മുന്നോട്ടു വരണമെന്നും ഭാരവാഹികൾ പത്ര കുറിപ്പിൽ അറിയിച്ചു.
മത രാഷ്ട്രീയ സാമൂഹിക സന്നദ്ധ പ്രവർത്തകരും സർക്കാരും നടത്തിക്കൊണ്ടിരുക്കിന്ന ദുരിതാശ്വാസ പ്രവർത്തങ്ങളിൽ എല്ലാ സഹായവും കെ ഐ സി യുടെ ഭാഗത്ത് നിന്നുണ്ടാകമെന്നും കേന്ദ്ര നേതാക്കൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."