ഉരുൾ വിഴുങ്ങിയ ജീവിതങ്ങൾ
കൽപ്പറ്റ: വയനാടിന്റെയും കേരളത്തിന്റെയും ചരിത്രത്തിലെ വലിയ ദുരന്തമാണ് ഇന്നലെ മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായത്. 1984 ജൂലൈ ഒന്നിനാണ് ഇതിനുമുമ്പ് ചൂരൽമലയിൽ ഉരുൾ പൊട്ടലുണ്ടായത്. അന്ന് 14 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 11ആദിവാസികളും മൂന്ന് എസ്റ്റേറ്റ് തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. അന്ന് ഉരുൾ കാട്ടിലൂടെ ഒഴുകി അരണിപ്പുഴയിൽ എത്തിയതിനാലാണ് മരണസംഖ്യ കുറഞ്ഞത്.
കല്ലിന്റെ അറകളിൽ താമസിച്ചിരുന്ന 11 ആദിവാസികളാണ് അന്ന് ദുരന്തത്തിന് ഇരയായത്. 2019ൽ സമീപ പ്രദേശമായ പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 17 പേർക്കാണ് ജീവൻ നഷ്ടമായത്. നാടിനെ നടുക്കിയ ദുരന്തത്തിൽ അഞ്ചുപേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതേ വർഷം ഓഗസ്റ്റ് എട്ടിനാണ് പുത്തുമലയുടെ മറുകുന്നായ നിലമ്പൂർ കവളപ്പാറയിലും ഉരുൾപൊട്ടിയത്.
1992ൽ വയനാട് പടിഞ്ഞാറത്തറ കാപ്പിക്കളത്തുണ്ടായ ദുരന്തത്തിൽ ഒരു കുടുംബത്തിലെ 11പേർ മരിച്ചു. 2018ൽ കുറിച്യർമലയിൽ വലിയ ദുരന്തം ഉണ്ടായെങ്കിലും ജനവാസപ്രദേശം അല്ലാത്തതിനാൽ ആളപായം ഉണ്ടായില്ല.
കൂടുതൽ വയനാട് ഉരുൾപൊട്ടൽ വാർത്തകൾ
Wayanad Faces Historic Disaster: Meppadi Mundakkai Landslide Claims Numerous Lives
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."