HOME
DETAILS

കാണാമറയത്ത് ഇനിയുമൊട്ടേറെ പേര്‍, രക്ഷാകരത്തിനായി കാത്ത് മുണ്ടക്കൈ, നാലു സംഘങ്ങളായി തിരിഞ്ഞ് രക്ഷാപ്രവര്‍ത്തനം

  
Web Desk
July 31 2024 | 05:07 AM

wayanad-mundakkai-landslide-update 535

യനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. ഉറ്റവരെയും ഉടയവരെയും കാണാതെ ഒരു രാവുപകലും കടന്നുപോയി. ഇന്നും അതിവേഗ രക്ഷാപ്രവര്‍ത്തനത്തിനായി കേരളം ഒരുങ്ങിക്കഴിഞ്ഞു. ഒരുറക്കമുറങ്ങിയുണര്‍ന്നപ്പോള്‍ ആരോരുമില്ലാതായര്‍, ഒരായുസിന്റെ സമ്പാദ്യം നഷ്ടപ്പെട്ടവര്‍, കലങ്ങിമറിഞ്ഞെത്തിയ ദുരന്തത്തെ നോക്കി നിസ്സാഹായപ്പെട്ടു വിറച്ചു നില്‍ക്കുകയാണ് പലരും. 

തകര്‍ന്ന മണ്ണടിഞ്ഞ വീടുകളില്‍ ഇനിയും മനുഷ്യരുണ്ട്. ചെളിയില്‍ പൊതിഞ്ഞും ഇരുന്നും കിടന്നും അവര്‍ പ്രിയപ്പെട്ടവരുടെ കരസ്പര്‍ശത്തിനായി കാത്തുകഴിയുകയാണ്. പ്രിയപ്പെട്ടവരെ കാണ്ടുപിടിക്കാന്‍ പറ്റാതെ ഭീതിയിലും വിലാപത്തിലും ദുരിതാശ്വാസ ക്യാംപുകളിലും ഒട്ടേറെ പേര്‍, പ്രിയപ്പെട്ടവരെ അന്വേഷിച്ച് നടന്ന് ഒടുവില്‍ അവര്‍ പോയ് മറഞ്ഞുവെന്ന സത്യം മനസിലാക്കി കരഞ്ഞുതളരുന്ന മനുഷ്യര്‍ക്കിടയില്‍ തങ്ങളുടെ ഉറ്റവര്‍ തിരിച്ചുവരുവെന്ന പ്രതീക്ഷകളുടെയിരിക്കുന്ന മറ്റുചിലര്‍. ഉള്ളുനോവാതെ, കണ്ണുകലങ്ങാതെ കണ്ടുതീര്‍ക്കാനാവാത്ത ദൃശ്യങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. 

പുത്തുമലയിലുണ്ടായ ആഘാതത്തില്‍ നിന്ന് വയനാട്ടുകാര്‍ ഇനിയും മോചിതരായിട്ടില്ല. അതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലെന്ന ദുരന്തം പടികടന്നെത്തിയത്. 

ദുരന്തമുണ്ടായി രണ്ടാം ദിനം രക്ഷാദൗത്യം പുരോഗമിക്കുകയാണ്. നാലു സംഘങ്ങളായി 153 രക്ഷാപ്രവര്‍ത്തകരാണ് ദുരന്തമുഖത്തുള്ളത്. കാലാവസ്ഥ അനുകൂലമാകുമെങ്കില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ എത്തിച്ചും രക്ഷാപ്രവര്‍ത്തനം നടത്തും. 

ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് ബെയ്‌ലി പാലം നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് സൈന്യം. ഇതിനുള്ള സാധനസാമഗ്രികള്‍ 11.30 ഓടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിക്കും. 17 ട്രക്കുകളിലായി ഇവയെല്ലാം ദുരന്തഭൂമിയിലെത്തിക്കും. ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെത്തിയിട്ടുണ്ട്. ലെഫ്റ്റനന്റ് കമാന്‍ഡന്റ് ആഷിര്‍വാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികര്‍, അഞ്ച് ഓഫീസര്‍മാര്‍, 6 ഫയര്‍ ഗാര്‍ഡ്‌സ്,  ഒരു ഡോക്ടര്‍ തുടങ്ങിയവരാണ്  സംഘത്തിലുള്ളത്.

മുണ്ടക്കൈയില്‍ അവശേഷിക്കുന്നത് വെറും 30 വീടുകള്‍ മാത്രമെന്ന് പഞ്ചായത്ത് അധികൃതര്‍. പഞ്ചായത്തിന്റെ രജിസ്റ്റര്‍ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സ്ഥലം സന്ദര്‍ശിക്കും. മോശം കാലാവസ്ഥ മൂലം രാഹുലും പ്രിയങ്കയും വയനാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചതായി അറിയിച്ചിരുന്നു. 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  25 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  25 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  25 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  25 days ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  25 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  25 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  25 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  25 days ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  25 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  25 days ago