മുണ്ടക്കൈ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി യുഎഇ വിദേശകാര്യ മന്ത്രാലയം
തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അനുശോചനവും ഐക്യദാര്‍ഢ്യവും രേഖപ്പെടുത്തി യുഎഇ വിദേശകാര്യ മന്ത്രാലയം. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും പരുക്കേറ്റവരെല്ലാം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം.
ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 158 ആയി ഉയര്‍ന്നു. മരണ സംഖ്യ കൂടിവരുകയാണ്. ദുരന്ത മേഖലയിലെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനായി 85 അടി നീളമുളള താല്‍ക്കാലിക പാലമാണ് നിര്‍മ്മിക്കുകയെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു.
ചൂരല്‍മലയില്‍ താല്‍ക്കാലിക പാലം പണിയുന്നതിനായി കൂടുതല്‍ സാമഗ്രികള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി യാണ് സാമഗ്രികള്‍ എത്തിക്കുന്നത്.
മദ്രാസ് റെജിമെന്റില്‍ നിന്നുളള എഞ്ചിനീയറിംഗ് വിഭാഗം ഉടന്‍ സ്ഥലത്തെത്തുമെന്നും റവന്യൂ മന്ത്രി. കോഴിക്കോട് നിന്ന് കാര്‍മാര്‍ഗം എത്തികൊണ്ടിരിക്കുകയാണ്. ബെംഗളുരുവില്‍ നിന്ന് വിമാനത്തിലാണ് സാധനങ്ങള്‍ കൊണ്ടു വരുന്നത്. പാലം നിര്‍മ്മിക്കാനുളള സാധനങ്ങള്‍ 11 മണിയോടെ കണ്ണൂരിലെത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."