നൊമ്പരപ്പെടുത്തി മിണ്ടാപ്രാണികള്‍; കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മണ്‍കൂനകള്‍ക്കിടയിലും തങ്ങളുടെ പ്രിയപ്പെട്ടവരെ തിരയുകയാണവര്‍
വയനാട്: ദുരന്തത്തില്‍ പ്രകൃതി തുടച്ചുനീക്കിയ മുണ്ടക്കൈയില്‍ ബാക്കിയായത് മിണ്ടാപ്രാണികള്‍. രാത്രിയിലും തങ്ങളുടെ യജമാനന്‍മാരെ തെരഞ്ഞു നടക്കുന്ന വളര്‍ത്തുനായകള്‍. കെട്ടിടത്തിനുള്ളിലേക്കും തല നീട്ടിയും മണ്‍കൂനകള്‍ക്കുള്ളിലും തെരഞ്ഞു നടക്കുന്ന കാഴ്ച മനസ്സിനെ നൊമ്പരപ്പെടുത്തുന്നതാണ്. രാത്രി ഒരു മണിയോടെ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നിര്‍ത്തി പോയിട്ടും നായകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കും മണ്‍കൂനകള്‍ക്കുമിടയില്‍ തെരഞ്ഞു തെരഞ്ഞു നടക്കുകയായിരുന്നു അവരുടെ ഉറ്റവരെ.
ചൂരല്‍മലയില്‍ ഇന്ന് രാവിലെ ആറ് മണിയോടെ രക്ഷാദൗത്യം പുനരാരംഭിച്ചിരിക്കുകയാണ് സൈന്യം. നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ കൂടുതല്‍ സൈനികരെത്തും. അഗ്‌നിരക്ഷസേനയും തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് ആദ്യ പരിഗണന. സൈന്യത്തിന് സഹായവുമായി സന്നദ്ധപ്രവര്‍ത്തകരും കൂടെയുണ്ട്.
ഇരുനൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ 98 പേരെ കാണാനില്ലെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പറയുന്നത്. 20 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം ഇന്നലെ രാത്രിയോടെയാണ് അവസാനിപ്പിച്ചത്. എട്ട് ക്യാംപുകള്‍ ദുരിത ബാധിതര്‍ക്കായി ആരംഭിച്ചിട്ടുണ്ട്. 1222 പേരാണ് ക്യാംപുകളില്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."