ദിനംപ്രതി ഉയര്‍ന്ന് റബ്ബര്‍ വില, ഗുണമേതുമില്ലാതെ കര്‍ഷകര്‍
റബ്ബര്‍ വില ദിനംപ്രതി ഉയരുകയാണ്. ആഭ്യന്തര വിലയ്‌ക്കൊപ്പമല്ലെങ്കിലും അന്താരാഷ്ട്ര വിലയും കയറി തുടങ്ങി. ഇറക്കുമതിയിലൂടെ വിലയിടിക്കാമെന്ന ടയര്‍ കമ്പനികളുടെ പദ്ധതിയും വെട്ടിലായിരിക്കുകയാണ്. വിപണിയിലേക്ക് ചരക്കെത്തുന്നതിലുണ്ടായ ഗണ്യമായ കുറവാണ് ഇപ്പോഴത്തെ വില വര്‍ധനയ്ക്ക് കാരണം.
ആര്‍.എസ്.എസ് 4ന് 224-226 രൂപയോളം നല്‍കിയണ് ചെറുകിട വ്യാപാരികള്‍ റബര്‍ഷീറ്റ് ശേഖരിക്കുന്നത്. മഴ കനത്തതിനാല്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് തീരെ കുറഞ്ഞിട്ടുണ്ട്. ഷീറ്റാക്കി വിറ്റിരുന്ന പലരും ഈ സാഹചര്യത്തില്‍ ലാറ്റക്‌സ് വില്പനയിലേക്ക് തിരിഞ്ഞിട്ടുണ്ട്.
വിപണിയിലേക്കുള്ള ചരക്ക് വരവ് കുറഞ്ഞതോടെ ഇറക്കുമതിക്കുള്ള നീക്കങ്ങള്‍ ടയര്‍ കമ്പനികള്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കണ്ടെയ്‌നര്‍ ലഭ്യതയുടെ കുറവും, തായ്‌ലന്‍ഡില്‍ ഉള്‍പ്പെടെ ഉത്പാദനം മുന്‍വര്‍ഷത്തേക്കാള്‍ ഏറെ കുറവുമായതിനാല്‍ ഈ നീക്കവും ഫലപ്രദമല്ല. 190 രൂപയാണ് തായ്‌ലന്‍ഡ് റബ്ബറിന്റെ വില. 32 രൂപയാണ് ആഭ്യന്തരഅന്താരാഷ്ട്ര വിപണികള്‍ തമ്മിലുള്ള വില വ്യത്യാസം. സാധാരണഗതിയില്‍ അന്താരാഷ്ട്ര വില ഉയര്‍ന്നു നില്‍ക്കുകയും ആഭ്യന്തര വില 15-25 രൂപ താഴ്ന്നു നില്‍ക്കുകയുമായിരുന്നു പതിവ് എന്നാല്‍ ഇത്തവണ ഈ രീതിക്ക് മാറ്റംവന്നു.
2011 ഏപ്രില്‍ അഞ്ചിനായിരുന്നു കേരളത്തില്‍ റബ്ബര്‍വില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. അന്ന് 243 രൂപയായിരുന്നു വില. അതിനു മുമ്പോ ശേഷമോ ഇത്തരമൊരു വിലക്ക് റബ്ബര്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ സാഹചര്യങ്ങളെല്ലാം ഒത്തുവന്നപ്പോള്‍ കര്‍ഷകര്‍ക്ക് കാര്യമായ നേട്ടമില്ലാത്ത അവസ്ഥയുമാണ്. ഈ രീതിയില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ ഓഗസ്റ്റില്‍ റബ്ബര്‍ വില 250 ലെത്തുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."