ചൂരല്‍മല പുഴയില്‍ ജലനിരപ്പ് ഉയരുന്നു; താല്‍ക്കാലിക പാലം മുങ്ങി
മേപ്പാടി: പ്രദേശത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ചൂരല്‍മല പുഴയിലെ ജലനിരപ്പ് ഉയരുന്നു. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം നിര്‍മിച്ച താല്‍ക്കാലിക പാലം തകര്‍ന്നു.
സൈന്യം നിര്‍മ്മിച്ച താല്‍ക്കാലിക പാലം മുങ്ങി. രക്ഷാപ്രവര്‍ത്തകര്‍ പുഴയുടെ മറുകരയില്‍ തുടരുകയാണ്. ഉച്ചയ്ക്കുശേഷം പെയ്ത മഴയിലാണ് ജലനിരപ്പ് ഉയര്‍ന്നത്. ബെയ്ലി പാലത്തിന്റെ നിര്‍മാണത്തെയും കനത്ത മഴ ബാധിച്ചിട്ടുണ്ട്. പാലത്തിന്റെ നിര്‍മ്മാണം നാളെയോടെ പൂര്‍ത്തിയാകും.
ജലനിരപ്പ് കുറഞ്ഞാല്‍ മാത്രമേ മറുകരയില്‍ കുടുങ്ങിയവര്‍ക്ക് അപ്പുറത്തേക്ക് കടക്കാന്‍ കഴിയുകയുള്ളൂ. നിലവില്‍ പുഴ കടക്കാന്‍ കഴിയില്ല. പാലത്തിലൂടെ വരരുതെന്ന് മുന്നറിയിപ്പ് നല്കി. മഴ ശക്തമായതോടെ മുണ്ടക്കൈ മേഖലയിലുള്ള രക്ഷാപ്രവര്‍ത്തകര്‍ താഴേക്കിറങ്ങി.
താത്കാലിക പാലത്തിലൂടെ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തി. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."