HOME
DETAILS

കരുതലിൻ്റെ കരങ്ങളിലേക്ക് അവർ... പാറപ്പൊത്തിൽ അകപ്പെട്ട കുടുംബം ജീവിതത്തിലേക്ക്

  
സുരേഷ് മമ്പള്ളി
August 03 2024 | 03:08 AM

six members tribal family rescued by forest dept on landslide wayanad

മേപ്പാടി: ചൂരൽമലയിൽ ഉരുൾപൊട്ടിയ ദിവസമാണ് അച്ഛനും അമ്മയും പറക്കമുറ്റാത്ത നാലു കുരുന്നുകളുമടങ്ങുന്ന ആദിവാസി കുടുംബം അട്ടമല വനത്തിലേക്ക് ആത്മരക്ഷാർഥം പലായനം ചെയ്തത്. ഉരുളിനൊപ്പം കഠിനമായ വിശപ്പും കൂടിയാണ് കാടുകയറാൻ കുടുംബത്തെ പ്രേരിപ്പിച്ചത്. ദുരന്തമുണ്ടായതിനു പിന്നാലെ അട്ടമല വനത്തിൽ പതിവു തിരച്ചിലിനുപോയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് നാലു വയസ് തോന്നിക്കുന്ന പിഞ്ചുകുഞ്ഞിനെയുമെടുത്ത് ആദിവാസി യുവതി കാട്ടിൽ അലയുന്നത് കണ്ടത്. കാര്യം തിരക്കിയപ്പോൾ വെറുതെ ഇറങ്ങിയതാണെന്നു മറുപടി.  രണ്ടുദിവസം കഴിഞ്ഞ് വ്യാഴാഴ്ച രാവിലെയും യുവതിയെയും കുഞ്ഞിനെയും ഇതേ സ്ഥലത്ത് വീണ്ടും കണ്ടു. വിശപ്പുസഹിക്കവയ്യാതെ പരിക്ഷീണരായിരുന്നു ഇരുവരുമെന്ന് കൽപ്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ആഷിഫ് കേളോത്ത് പറഞ്ഞു. 
കഴിഞ്ഞദിവസം തങ്ങളെ കണ്ടപ്പോഴുള്ള ഭയമൊന്നും അപ്പോൾ യുവതിക്കുണ്ടായിരുന്നില്ല. മുണ്ടക്കയം സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജയചന്ദ്രൻ, കൽപ്പറ്റ റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.അനിൽകുമാർ, ആർ.ആർ.ടി അംഗം അനൂപ് തോമസ് എന്നിവരും ആഷിഫിന്റെ സംഘത്തിലുണ്ടായിരുന്നു. 


ഇവർ യുവതിയോട് കാര്യങ്ങൾ ആരാഞ്ഞു. പേര് ശാന്ത. ചൂരൽമല ഏറാട്ടുകുണ്ട് ഊരിൽ താമസം. ഭർത്താവും മറ്റു മൂന്നു കുഞ്ഞുങ്ങളും മലമുകളിലെ പാറപ്പൊത്തിൽ കഴിയുന്ന കാര്യവും ശാന്ത വെളിപ്പെടുത്തി. ക്ഷീണിച്ച് അവശയായ യുവതിയെയും കുഞ്ഞിനെയും അടുത്തുകണ്ട പാടിയിലേക്ക് മാറ്റി. തങ്ങളുടെ കൈയിലുണ്ടായിരുന്ന ബെഡ്ഷീറ്റ് വനംവകുപ്പ് ജീവനക്കാർ അവർക്കുനൽകി. ശാന്ത പറഞ്ഞുകൊടുത്ത വഴിയിലൂടെ ചെങ്കുത്തായ മലകയറി ഉദ്യേഗസ്ഥർ മുകളിലെത്തി. വലിയൊരു പാറപ്പൊത്തിൽ വിശന്നൊട്ടിയ വയറുമായി ചുരുണ്ടുകൂടി കിടക്കുകയായിരുന്നു ഭർത്താവ് കൃഷ്ണനും ഒന്നും രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളും. 


കുഞ്ഞുങ്ങളെല്ലാവരും നഗ്നരായിരുന്നു. തങ്ങളുടെ സംഘത്തിലുള്ളവർ ഉടൻ കുട്ടികളെ കൈയിലെടുത്ത് ചൂടുനൽകിയെന്ന് ആഷിഫ് പറഞ്ഞു. കൈയിലിരുന്ന ഭക്ഷണവും വെള്ളവും കൊടുത്ത് ചേർത്തുനിർത്തി. കൃഷ്ണനെ പറഞ്ഞു മനസിലാക്കി കുട്ടികൾക്കൊപ്പം വൈകാതെ കഠിനമായ മലയിറങ്ങി. ശാന്തയ്ക്ക് ചെറിയ ആരോഗ്യപ്രശ്നമുണ്ടെന്നും അടിവാരത്തു നിൽക്കുന്നുവെന്നും പറഞ്ഞതോടെയാണ് കൃഷ്ണൻ മലയിറങ്ങാൻ തയാറായത്. കൈയിലുണ്ടായിരുന്ന മറ്റൊരു ബെഡ്ഷീറ്റ് മൂന്നായി കീറി മൂന്നു കുഞ്ഞുങ്ങളെയും അനൂപും അനിലും കൃഷ്ണനും ശരീരത്തോട് ചേർത്തുകെട്ടി. താഴേക്കുള്ള യാത്ര അതീവ ദുഷ്‌കരമായിരുന്നു. പലപ്പോഴും സംഘാംഗങ്ങൾ അടിതെറ്റി അഗാധമായ കൊക്കയിൽ വീഴാൻ പോയി. രണ്ടു ദിവസത്തിനുശേഷം അടിവാരത്ത് അമ്മയും കുഞ്ഞുങ്ങളും കണ്ടുമുട്ടുന്ന കാഴ്ച കണ്ണുനനയിക്കുന്നതായിരുന്നു.  ചെറിയ കുഞ്ഞുങ്ങൾക്ക് അമ്മ മുലപ്പാൽ നൽകി. വിശന്നുവലഞ്ഞപ്പോൾ ഭക്ഷണം നൽകിയതുകൊണ്ടോ കൊടുംതണുപ്പിൽ ചൂടാറ്റിയതുകൊണ്ടോ ആ കുഞ്ഞുങ്ങൾ വനപാലകരുമായി പെട്ടെന്ന് അടുത്തു. പുറം ലോകത്തെത്തിയതിന്റെ ആശങ്കയും ആഹ്ലാദവും ആ കുഞ്ഞുകണ്ണുകളിൽ ഒളിമിന്നി. നിരാലംബരായ ആറുപേരെ ജീവിതത്തിലേക്കു കൈപിടിച്ചതിന്റെ സന്തോഷം ഉദ്യോഗസ്ഥരുടെ കണ്ണുകളിലും.

 

A tribal family of six, including four children, was rescued by forest officials in Kerala's Wayanad district after they were stranded in the forest for days without food or water. The family had fled to the forest after their home was destroyed in a landslide.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  21 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  21 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  21 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  21 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  21 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  21 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  21 days ago
No Image

ഓംചേരി എൻ.എൻ പിള്ള: വിടപറഞ്ഞത് ഡൽഹി മലയാളികളുടെ കാരണവർ 

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ നടി സ്വരഭാസ്‌ക്കറിന്റെ ഭര്‍ത്താവ് ഫഹദ് അഹമ്മദിന് മുന്നേറ്റം; മജ്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ രണ്ട് സ്ഥാനാര്‍ഥികളും മുന്നില്‍ 

National
  •  21 days ago