പരീക്ഷയെഴുതാതെ കേരളത്തില്‍ സര്‍ക്കാര്‍ ജോലി; വിവിധ ജില്ലകളില്‍ നിരവധി അവസരങ്ങള്‍; ആഗസ്റ്റിലെ ഒഴിവുകള്‍
കൊല്ലം മെഡിക്കല്‍ കോളജില്‍ ഒഴിവ്
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒ.എം.എഫ്.എസ് വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഒരു ഒഴിവില്‍ താല്കാലിക നിയമനത്തിന് ആഗസ്റ്റ് 8 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ക്ക് : www.gmckollam.edu.in.
സഹായി കേന്ദ്രത്തില്‍ ഫെസിലിറ്റേറ്റര്‍
ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ സഹായി കേന്ദ്രത്തില്‍ ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍ പ്ലസ്ടുവും ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നും നേടിയ ഡി.സി.എ.യും ഉള്ളവരെ പരിഗണിക്കും. ആലപ്പുഴ ജില്ലക്കാര്‍ക്ക് മുന്‍ഗണന. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, മൈക്രോസോഫ്റ്റ് വേര്‍ഡ്, എക്‌സല്‍ എന്നിവയില്‍ പ്രാവീണ്യം അഭിലഷണീയം. പ്രതിമാസം 15000 രൂപ ഹോണറേറിയം ലഭിക്കും. 2025 മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി. അപേക്ഷ ഓഗസ്റ്റ് 16 ന് വൈകീട്ട് നാലിനകം ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ലഭിക്കണം.
ലോ കോളജ് തിരുവനന്തപുരം
തിരുവനന്തപുരം ഗവ. ലോ കോളജില്‍ 202425 അധ്യയന വര്‍ഷത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ ഒരു ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നതിന് ആഗസ്റ്റ് എട്ടിന് രാവിലെ 10.30 മുതല്‍ അഭിമുഖം നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.
തിരുവനന്തപുരം എയ്ഡഡ് സ്‌കൂള്‍
തിരുവനന്തപുരം എയ്ഡഡ് സ്‌കൂളില്‍ യു പി സ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ ഭിന്നശേഷി ഉദ്യോഗാര്‍ഥിക്കായി (കാഴ്ച പരിമിതി – 1) സംവരണം ചെയ്ത തസ്തികയില്‍ ഒഴിവ് ഉണ്ട്. പത്താം ക്ലാസ് പാസായിരിക്കണം. ടിടിസി, ഡി.എഡ് അല്ലെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദവും ബി.എഡ് പാസായിരിക്കണം. യോഗ്യത പരീക്ഷ പാസായിരിക്കണം അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടാകണം. വയസ് 18 നും 40 നും ഇടയില്‍. ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 2024 ആഗസ്റ്റ് 4 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ജി.എസ്.ടി വകുപ്പില്‍ അവസരം
ഡെപ്യൂട്ടേഷന്‍ അല്ലെങ്കില്‍ ഹ്രസ്വകാല കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികകളിലെ നിയമനത്തിന് സംസ്ഥാന ജി.എസ്.ടി വകുപ്പ് അപേക്ഷ ക്ഷണിച്ചു. ടാക്‌സ് റിസര്‍ച്ച് പോളിസി സെല്ലില്‍ സീനിയര്‍ ഡാറ്റ അനലിസ്റ്റ് / സീനിയര്‍ സയന്റിസ്റ്റ്, ഡാറ്റ അനലിസ്റ്റ്/ സയന്റിസ്റ്റ്, ഇന്റലിജന്‍സ് ഹെഡ്ക്വാട്ടേഴ്‌സില്‍ സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റര്‍ തസ്തികകളിലാണ് നിയമനം. ഓഗസ്റ്റ് 31ന് മുമ്പ് അപേക്ഷകള്‍ കമ്മീഷണര്‍, സംസ്ഥാന ജി.എസ്.ടി വകുപ്പ്, ടാക്‌സ് ടവേഴ്‌സ്, കരമന, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണം. ഇമെയില്‍: [email protected].
various temporary government jobs in kerala without exam
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."