ദുരന്തം വിതച്ച ഉരുളില്‍ കാണാതായവര്‍ക്കായി വനമേഖലയിലെ ചാലിയാറില്‍ തിരച്ചില്‍ ആരംഭിച്ചു ; ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ സംഘങ്ങളെ നിയന്ത്രിക്കും
കല്‍പ്പറ്റ: ദുരന്തംവിതച്ച മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി വനമേഖലയില്‍ ചാലിയാറിലെ തിരച്ചില്‍ ആരംഭിച്ചു. ഇരുകരകളിലുമായി രണ്ട് സംഘങ്ങളായാണ് തിരച്ചില്‍ നടത്തുന്നത്.
സംഘങ്ങളെ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് നിയന്ത്രിക്കുക. ഇരുട്ടുകുത്തി മുതല്‍ സൂചിപ്പാറ വരെ തിരച്ചില്‍ നടത്തുകയാണ് ലക്ഷ്യമിടുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപവും ഇന്ന് തിരച്ചില്‍ നടത്തും.തണ്ടര്‍ ബോള്‍ട്ട് സംഘവും ഒപ്പമുണ്ട്. ഐബോര്‍ഡ് പരിശോധനയും ഇന്ന് നടത്തും. ഹെലിക്കോപ്റ്ററും ഡ്രോണുകളും ഉപയോഗിച്ചായിരിക്കും തിരച്ചില്‍.
മാത്രമല്ല, ചാലിയാറിലെ തെരച്ചില്‍ ഇന്ന് പൂര്‍ത്തിയാക്കുകയുമാണ്. പരമാവധി സന്നദ്ധ പ്രവര്‍ത്തകരെ ഇറക്കി ഇരുകരകളിലും തിരച്ചില്‍ നടത്തും. നാളെ മുതല്‍ വനമേഖലയിലേക്ക് സന്നദ്ധ പ്രവര്‍ത്തകരെ പ്രവേശിപ്പിക്കുകയില്ല. വനം കേന്ദ്രീകരിച്ചും പരിശോധന നടത്തും.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവും തുടരും. ചാലിയാറിന്റെ ബാക്കി മേഖലകളിലും തെരച്ചില്‍ തുടരുന്നതാണ്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 365 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 30 പേര്‍ കുട്ടികളാണ്. 206 പേരെ ഇനിയും കണ്ടെത്താനുണ്ട.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."