എപ്പോള്‍ വേണമെങ്കിലും തട്ടിപ്പിനിരയാകാം; ശക്തമായ പാസ്‌വേഡ് ഇങ്ങനെ ഉണ്ടാക്കാം
ഈ ഡിജിറ്റല്‍ യുഗത്തില്‍ പാസ് വേര്‍ഡുകള്‍ ഇല്ലാത്ത ലോകത്തെപ്പറ്റി നമുക്ക് ചിന്തിക്കാനാവില്ല. യു.എസ്.ബി കീ, ബയോമെട്രിക് സെന്‍സര്‍ ഉപയോഗിച്ചുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ എന്നിവയെല്ലാമുണ്ടെങ്കിലും പാസ്വേഡുകള്‍ എല്ലായ്‌പ്പോഴും ശക്തമായ സുരക്ഷാ സംവിധാനമാണ്. സ്‌ട്രോങ്ങായതും എന്നാല്‍ ഓര്‍മയില്‍ നില്‍ക്കുന്നതുമായ പാസ് വേര്‍ഡുകളാണ് നാം നല്‍കേണ്ടത്. ഒരിക്കലും ഫോണ്‍നമ്പര്‍, പേര്, ഡേറ്റ് ഓഫ് ബര്‍ത്ത് എന്നിവ പാസ് വേര്‍ഡാക്കി ഉപയോഗിക്കരുത്.
നിലവില്‍ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് പാസ് വേര്‍ഡിന് ചുരുങ്ങിയത് 8 കാരക്ടറുകളെങ്കിലും ഉണ്ടാവണമെന്ന് നിര്‍ബന്ധമുണ്ട്. 14 കാരക്ടറുകള്‍ വരെയുള്ള പാസ് വേര്‍ഡുകളാണ് കൂടുതല്‍ സുരക്ഷിതം.
ക്യാപിറ്റല്‍, സ്‌മോള്‍ അക്ഷരങ്ങള്‍, ചിഹ്നങ്ങള്‍, നമ്പറുകള്‍ എന്നിവ ഇടകലര്‍ത്തി നല്‍കുന്നത് സുരക്ഷ വര്‍ധിപ്പിക്കും.
ഓരോ അക്കൗണ്ടിനും വ്യത്യസ്ഥങ്ങളായ പാസ് വേര്‍ഡുകള്‍ നല്‍കാന്‍ ശ്രദ്ധിക്കുക. ഒന്ന് ഹാക്ക് ചെയ്യപ്പെട്ടാല്‍ മറ്റുള്ളവയിലേക്ക് എത്തുന്നതിനുളള സാധ്യത ഇതിലൂടെ കുറയുന്നു.
ഓര്‍ത്തുവെക്കാന്‍ എളുപ്പത്തിന് s എന്ന അക്ഷരം വരുന്നിടത്ത് 5 അല്ലെങ്കില്‍ ഡോളര്‍ അടയാളം നല്‍കുന്ന പോലെയുള്ളവ ചേര്‍ക്കുക.
ഇന്ന് ജി-മെയില്‍ ഉള്‍പ്പെടെ പല സര്‍വീസുകളും ഇരട്ട പാസ്വേര്‍ഡ് സംവിധാനം അനുവദിക്കുന്നുണ്ട്. ആദ്യമായി ഒരു സിസ്റ്റത്തില്‍ നിന്ന് അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ റജിസ്ട്രേഡ് ഫോണ്‍ നമ്പറിലേക്ക് ഒരു കോഡ് അയച്ചുതരും. ഈ കോഡ് നല്‍കിയാല്‍ മാത്രമേ അക്കൗണ്ട് തുറക്കാന്‍ സാധിക്കുകയുള്ളൂ. ഇത് പാസ്വേഡ് സുരക്ഷ കൂട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."