കവര്‍ച്ചാ കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു
നാദാപുരം: വീട് കുത്തിത്തുറന്നു കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. നാദാപുരം കക്കംവെള്ളിയിലെ എടവലത്ത് കുഞ്ഞാലി ഹാജിയുടെ വീട് കുത്തിത്തുറന്നു കവര്‍ച്ച നടത്തിയ കേസിലെ പ്രതി പാലേരി ചെറിയ കുമ്പളത്തെ കൂവലക്കണ്ടി അന്‍സല്‍ (36) ആണ് അറസ്റ്റിലായത്.
കേസിലെ മറ്റൊരു പ്രതിയായ കായക്കൊടിയിലെ അജ്മലിനെ കഴിഞ്ഞയാഴ്ച തലശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്യുന്നതിനിടെയാണ് അന്‍സലിനെ കുറിച്ചുള്ള വിവരം പൊലിസിനു ലഭിച്ചത്. തലശ്ശേരി ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന അജ്മലിനെ കഴിഞ്ഞ ദിവസം നാദാപുരം സി.ഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു.
ജൂണ്‍ 26നാണു വീട്ടില്‍ കവര്‍ച്ച നടന്നത്. കവര്‍ച്ചയില്‍ 26 പവനും 30,000 രൂപയും നഷ്ടപ്പെട്ടിരുന്നു. വടകരയിലെ ഒരു ജ്വല്ലറിയില്‍ പതിനാറര പവന് വില്പന നടത്തിയതായി പ്രതിയില്‍ നിന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ ജ്വല്ലറിയില്‍ എത്തിച്ചു തെളിവെടുപ്പു നടത്തി.
നേരത്തെ അഞ്ചു പവന് സ്വര്‍ണ വളയുമായി തലശ്ശേരിയിലെ ജ്വല്ലറിയില്‍ വില്പനക്കെത്തിയപ്പോഴാണ് അജ്മല്‍ പൊലിസ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."