പ്ലസ് ടു ഉണ്ടോ? സ്ഥിര കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം; എസ്.എസ്.സി സ്‌റ്റെനോഗ്രാഫര്‍ റിക്രൂട്ട്‌മെന്റ്; 2006 ഒഴിവുകളിലേക്ക് വമ്പന്‍ അവസരം
പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി എസ്.എസ്.സി നടത്തുന്ന സ്‌റ്റെനോഗ്രാഫര്‍ പൊതുപരീക്ഷയ്ക്ക് അപേക്ഷിക്കാം. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിലേക്കും, സ്ഥാപനങ്ങളിലേക്കുമായി നടക്കുന്ന റിക്രൂട്ട്‌മെന്റാണിത്. ഗ്രേഡ്-സി (ഗ്രൂപ്പ് ബി), ഗ്രേഡ്- ഡി (ഗ്രൂപ്പ് സി) തസ്തികകളിലാണ് നിയമനം നടക്കുക.
ആകെ 2006 ഒഴിവുകളാണുള്ളത്. ഇതില്‍ വര്‍ധയുണ്ടാകാനുള്ള സാധ്യതയുണ്ട്. കേരളത്തില്‍ ആറ് കേന്ദ്രങ്ങളിലായി പരീക്ഷ നടക്കുമെന്ന് എസ്.എസ്.സി അറിയിച്ചു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് പരീക്ഷയുണ്ടാവുക. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രായം
ഗ്രേഡ്-സി : 18-30 വയസ് വരെ. (അപേക്ഷകര്‍ 02.08.1994ന് മുന്‍പോ 01.08.2006ന് ശേഷമോ ജനിച്ചവരായിരിക്കരുത്).
ഗ്രേഡ്-ഡി : 18-27 വയസ് വരെ. (അപേക്ഷകര്‍ 02.08.1997ന് മുന്‍പോ 01.08.2006ന് ശേഷമോ ജനിച്ചവരായാരിക്കരുത്.)
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും, ഒബിസി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും വയസിളവുണ്ട്.
ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസൃതമായ ഇളവുണ്ടായിരിക്കും.
വിധവകള്‍ക്കും, പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും ഗ്രൂപ്പ് സി വിഭാഗത്തിലെ ഒഴിവുകളിലേക്ക് 35 വയസ് വരെ (എസ്.സി, എസ്.ടിക്കാര്‍ക്ക് 40 വയസുവരെ) അപേക്ഷിക്കാം.
യോഗ്യത
അംഗീകൃത ബോര്‍ഡ്/ സര്‍വകലാശാലകളില്‍ നിന്ന് നേടിയ പ്ലസ് ടു വിജയം/ അല്ലെങ്കില്‍ തത്തുല്യം.
(ശ്രദ്ധിക്കുക, യോഗ്യത 17.08.2024ന് മുമ്പായി നേടിയതായാരിക്കണം).
പരീക്ഷ
ഒബ്ജക്ടീവ് മാതൃകയിലുള്ള കംമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് ഉണ്ടാവുക.
രണ്ട് മണിക്കൂറാണ് പരീക്ഷാസമയം. ആകെ മാര്‍ക്ക് 200.
ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് കോംപ്രിഹെന്‍ഷന്‍100 മാര്‍ക്ക്, ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ് 50 മാര്‍ക്ക്, ജനറല്‍ അവേര്‍നെസ് 50 മാര്‍ക്ക്. ചോദ്യങ്ങള്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ ലഭിക്കും. തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാര്‍ക്കുണ്ടാവും.
എഴുത്ത് പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി ഭാഷകൡ സ്‌കില്‍ ടെസ്റ്റ് ഉണ്ടായിരിക്കും. ഭാഷ ഉദ്യോഗാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാം.
എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്. പരീക്ഷ കേന്ദ്രങ്ങളുടെ കോഡ്, വിലാസം എന്നിവ വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷ ഫീസ്
വനിതകള്‍, എസ്.സി, എസ്.ടി , വിമുക്തഭടന്‍മാര്‍, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ ഫീസടക്കേണ്ടതില്ല.
മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായി അടയ്ക്കണം.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എസ്.സിയുടെ വെബ്‌സൈറ്റിലെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 17 രാത്രി 11 മണിവരെ. അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിന് ആഗസ്റ്റ് 27, 28 വരെ അവസരമുണ്ട്.
അപേക്ഷ: click
ssc stenographer recruitment 2006 vacancies apply now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."