HOME
DETAILS

സൗദി ആരോഗ്യ മന്ത്രാലയത്തില്‍ ജോലി നേടാം; കേരള സര്‍ക്കാര്‍ മുഖേന നിയമനം; ആഗസ്റ്റ് 9നകം അപേക്ഷിക്കണം

  
August 07 2024 | 10:08 AM

norka roots saudi arabia helth department recruitment under kerala government

കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് മുഖേന നിരവധി തൊഴിലവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോഴിതാ സൗദി അറേബ്യയിലേക്ക് ആരോഗ്യ മന്ത്രാലയത്തിന് കീഴിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ താഴെ, 

സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തില്‍  കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ (KFMC)  സ്‌പോര്‍ട്‌സ് മെഡിസിന്‍ കണ്‍സള്‍ട്ടന്റ്/സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ ഒഴിവിലേക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. അമേരിക്കന്‍/കനേഡിയന്‍ ബോര്‍ഡിന്റെ ഫെലോഷിപ്പ്, CCT/CCST അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും സ്‌പെഷ്യാലിറ്റിയില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. 

പ്രായപരിധി 55 വയസ്സ്. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം [email protected]  എന്ന ഇമെയില്‍ ഐ.ഡിയിലേയ്ക്ക്    2024 ആഗസ്റ്റ്  09  രാവിലെ 11 മണിക്കകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. ഇതിനായുളള അഭിമുഖം ഓണ്‍ലൈനായി നടക്കും.  തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.

അപേക്ഷകര്‍ മുന്‍പ് SAMR പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്‌പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ www.norkaroots.org വെബ്ബ്‌സൈറ്റില്‍ ലഭ്യമാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 04712770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

norka roots saudi arabia helth department recruitment under kerala government 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago