HOME
DETAILS

വെല്‍കോണ്‍വെല്‍നെസ് കണ്‍വെന്‍ഷന്‍: 'കരള്‍ ഡീറ്റോക്‌സ്: വസ്തുതയും മിഥ്യയും' 

  
August 07 2024 | 14:08 PM


കൊച്ചി: വീട്ടിലുണ്ടാക്കാവുന്ന ഏതെങ്കിലും ജ്യൂസോ മറ്റോ ഉപയോഗിച്ച് കരളിനെ എളുപ്പത്തില്‍ ശുദ്ധീകരിക്കാം എന്നുള്ള വാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്. ഇത് അശാസ്ത്രീയമാണെന്നും കരള്‍ സംരക്ഷണത്തിനായി ഇത്തരം കുറുക്കുവഴികള്‍ തേടേണ്ടതില്ലെന്നും കേരള സ്റ്റേറ്റ് ഐ.എം.എ റിസര്‍ച്ച് സെല്‍ ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍. ഇന്ത്യന്‍ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ലിവറിന്റെ 32മത് ശാസ്ത്രമേളയോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച സൗജന്യകണ്‍വെന്‍ഷനില്‍ കരള്‍ ഡീറ്റോക്‌സ്: വസ്തുതയും മിഥ്യയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനസ്സിലെ വിഷാംശം ശുദ്ധീകരിക്കുക എന്ന പഴയകാല വിശ്വാസവുമായി ബന്ധപ്പെടുത്തിയാണ് ഡീറ്റോക്‌സ് എന്ന പദത്തെ ആധുനികകാലത്ത് പലരും ഉപയോഗിക്കുന്നതെന്നും എന്നാല്‍ ശരീരത്തെ കുറുക്കുവഴികളിലൂടെ ശുദ്ധീകരിക്കുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വയം ശുദ്ധീകരിക്കാന്‍ കരളിന് സാധിക്കും. 

സോഷ്യല്‍മീഡിയയിലൂടെ ആധികാരികമായി സംസാരിക്കുന്ന പലരും ആരോഗ്യരംഗത്ത് മതിയായ പരിജ്ഞാനമില്ലാത്തവരാണെന്നും അവരുടെ വാചക കസര്‍ത്തില്‍ സാധാരണക്കാര്‍ വീണുപോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ കരള്‍ ഒരു കെമിസ്ട്രി ലാബ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. വയറിലേക്കെത്തുന്ന വസ്തുക്കളില്‍ നല്ലതും ചീത്തയും തരം തിരിച്ച് വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന വലിയ ജോലി ചെയ്യുന്നത് കരളാണ്. എന്നാല്‍, മദ്യപാനം കൊണ്ടും തെറ്റായ ജീവിതശൈലി കൊണ്ടും ഫാറ്റി ലിവര്‍ എന്ന രോഗാവസ്ഥ സാധാരണമാവുകയാണെന്നും കണ്‍വെന്‍ഷനില്‍ ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ആരംഭഘട്ടത്തില്‍ കരള്‍രോഗത്തിന് ലക്ഷണങ്ങള്‍ കാണിക്കാറില്ല.  മദ്യപാനം ഉപേക്ഷിക്കുക, ഭാരം നിയന്ത്രിക്കുക, മധുരം നിയന്ത്രിക്കുക, വ്യായാമം ശീലമാക്കുക, ആരോഗ്യകരമായ ഭക്ഷണശീലം എന്നിവയിലൂടെ തന്നെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനാകുമെന്നും കൊച്ചി ലേ മെറിഡിയനിലെ സി.എസ്.എം ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ കരള്‍രോഗ വിദഗ്ദ്ധര്‍ പല സെഷനുകളിലൂടെ ചൂണ്ടിക്കാട്ടി.

ഐ.എസ്. ജി പ്രസിഡന്റ് ഡോ. മാത്യു ഫിലിപ്പ്, ആസ്റ്റര്‍ മെഡ്‌സിറ്റി സീനിയര്‍ കണ്‍സള്‍ട്ടന്റും ഐഎന്‍എഎസ്എല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഡോ.ചാള്‍സ് പനക്കല്‍, ആസ്റ്റര്‍ മെഡ്‌സിറ്റി മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി സീനിയര്‍ കണ്‍സള്‍ട്ടന്റും ഐഎന്‍എഎസ്എല്‍ ഓര്‍ഗനൈസിംഗ് ചെയര്‍പേഴ്‌സണുമായ ഡോ.ജി.എന്‍. രമേശ്, എറണാകുളം മെഡിക്കല്‍ സെന്റര്‍ ഹെപ്പറ്റോളജിസ്റ്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഹരികുമാര്‍ ആര്‍ നായര്‍, വിപിഎസ് ലേക് ഷോര്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. ആന്റണിപോള്‍, രാജഗിരി ഹോസ്പിറ്റല്‍ ഹെപ്പറ്റോളജിസ്റ്റ്  സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജോണ്‍ മേനാച്ചേരി, വിപിഎസ് ലേക് ഷോര്‍ ചീഫ് ഡയറ്റീഷ്യന്‍ ഡോ.മഞ്ജു ജോര്‍ജ്ജ്, കേരള സ്റ്റേറ്റ് ഐ.എം.എ റിസര്‍ച്ച് സെല്‍ ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍ തുടങ്ങിയ ആരോഗ്യ വിദഗ്ദ്ധര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. രമേശ് കാഞ്ഞിലിമഠം, ഡയറക്ടര്‍, സെയ്ജന്‍ ഡിസൈന്‍ ഷെഫാലി സിംഗ്, ഫൗണ്ടര്‍ ആന്‍ഡ് ഡയറക്ടര്‍, വെല്‍കോണ്‍, വെല്‍നെസ്സ് കണ്‍വെന്‍ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ 

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു

Kerala
  •  2 months ago
No Image

പൂരം കലക്കല്‍: പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ക്യാംപ് ചെയ്ത് അന്വേഷിക്കും 

Kerala
  •  2 months ago
No Image

ഗസ്സയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി ഈജിപ്ത്,  ചര്‍ച്ച വീണ്ടും സജീവം; സി.ഐ.എ, മൊസാദ് തലവന്മാര്‍ ഖത്തറില്‍

International
  •  2 months ago
No Image

പ്രത്യേക മുന്നറിയിപ്പുകളില്ല; സംസ്ഥാനത്ത് മഴ തുടരും

Weather
  •  2 months ago
No Image

പ്രചാരണത്തിനായി പ്രിയങ്ക ഇന്നും നാളെയും മണ്ഡലത്തില്‍

Kerala
  •  2 months ago
No Image

സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തു; കൊല്ലം വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്നു, പ്രതികള്‍ പിടിയില്‍ 

Kerala
  •  2 months ago
No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 months ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 months ago