HOME
DETAILS

നാളെയാണ് ലാസ്റ്റ് ഡേറ്റ്; പത്താം ക്ലാസ് തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും സ്ഥിര ജോലി; അങ്കണവാടി ഹെല്‍പ്പര്‍ നിയമനം

  
Web Desk
August 07 2024 | 15:08 PM

anganawadi helper permenant job in keralam both sslc can apply

മലപ്പുറം

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന എടക്കര, പോത്തുകല്ല് എന്നീ പഞ്ചായത്തുകളില്‍ ഒഴിവുള്ള അങ്കണവാടി വര്‍ക്കര്‍മാരുടെയും, ഹെല്‍പ്പര്‍മാരുടെയും സ്ഥിരം ഒഴിവിലേക്ക് നിയമനം നടക്കുന്നു.

ഈ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.

യോഗ്യത

വര്‍ക്കര്‍

എസ്.എസ്.എല്‍.സി വിജയം.

ഹെല്‍പ്പര്‍

എസ്.എസ്.എല്‍.സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം.

എസ്.സി, എസ്.ടി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷം ഇളവ് ഉണ്ടായിരിക്കും.


എടക്കര ഗ്രാമപഞ്ചായത്തിലേക്കുള്ള അപേക്ഷകള്‍ ആഗസ്റ്റ് എട്ട് വരേയും പോത്തുകല്ല് ഗ്രാമപഞ്ചായത്തിലേക്കുള്ള അപേക്ഷകള്‍ ആഗസ്റ്റ് 16 വരെയും സ്വീകരിക്കും.

വിലാസം:

ശിശു വികസന പദ്ധതി ഓഫീസര്‍
ഐ.സി.ഡി.എസ് നിലമ്പൂര്‍ അഡീഷണല്‍
സപ്ലെക്കോ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം
മുസ്ലിയാരങ്ങാടി
എടക്കര, 679331

എന്ന വിലാസത്തിലാണ് അപേക്ഷകള്‍ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ഥാപനം സന്ദര്‍ശിക്കുക.

anganawadi helper permenant job in keralam both sslc can apply



വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 202425 സാമ്പത്തിക വര്‍ഷത്തിലെ ഡോക്ടര്‍ നിമയനം പ്രോജക്ട് മുഖേന താല്‍ക്കാലികമായി ഡോക്ടര്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. 40 വയസിന് താഴെ പ്രായമുള്ള എം.ബി.ബി.എസ് ബിരുദവും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്റ്റ് 14 ന് രാവിലെ 10.30 ന് വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 14 ന് രാവിലെ 10 മണിക്ക് വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം  ഓഫീസില്‍ എത്തിച്ചേരണം.

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ പാനലിലേക്ക് അപേക്ഷിക്കാം

ഐ.എം.ജി, കൊച്ചി പ്രാദേശിക കേന്ദ്രത്തിലെ ഗസ്റ്റ് കംമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ തപാല്‍ മാര്‍ഗം റീജിയണല്‍ ഡയറക്ടര്‍, ഐ.എം.ജി റീജിയണല്‍ സെന്റര്‍, കൊച്ചി, കാക്കനാട്682030 എന്ന വിലാസത്തില്‍ ബയോഡാറ്റ സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഐ.എം.ജി വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 14 വൈകുന്നേരം 5 മണി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 days ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 days ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 days ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 days ago