HOME
DETAILS
MAL
ജോലിസമയം കുറയ്ക്കാനും ചില സ്ഥാപനങ്ങള്‍ക്ക് അവധിയും; വെള്ളിയാഴ്ച വെയില്‍ കൊള്ളേണ്ട
August 08 2024 | 05:08 AM
ദുബൈ: വേനലവധിക്കാലത്ത് പങ്കാളിത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം കുറയ്ക്കാനായി ദുബൈയിലെ അധികൃതര്‍ മാര്‍ഗദര്‍ശക സംരംഭം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഇതനുസരിച്ച്, ദുബൈ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് ഡിപാര്‍ട്‌മെന്റ് (ഡി.ജി.എച്ച്.ആര്‍) വെള്ളിയാഴ്ചകളിലെ ജോലിയും നിര്‍ത്തിവയ്ക്കും
. 'നമ്മുടെ സൗകര്യപ്രദമായ വേനല്‍' പദ്ധതി ദുബൈയിലെ 15 സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലി സമയം ഏഴ് മണിക്കൂറായി കുറയ്ക്കും. ഓഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."