HOME
DETAILS

യുപിഐ പേയ്‌മെന്റ് പരിധി ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി ഉയർത്തി റിസർവ് ബാങ്ക്

  
August 08 2024 | 07:08 AM

UPI transaction limit raised to Rs 5 lakh for tax payments

മുംബൈ: യുപിഐ പേയ്‌മെൻ്റുകൾക്കുള്ള ഒരു ലക്ഷം രൂപ പരിധി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. യുപിഐ ഇടപാട് അഞ്ച് ലക്ഷം രൂപയിലേക്കാണ് ഉയർത്തിയത്. നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധിയാണ് ഉയർത്തിയത്. ഇതോടെ ഉയര്‍ന്ന നികുതി ബാധ്യത ഇല്ലാതെ വേഗത്തില്‍ പണം അടയ്ക്കാന്‍ നികുതിദായകരെ സഹായിക്കുമെന്ന് ആർ.ബി.ഐ അറിയിച്ചു. പണവായ്പ നയ അവലോകന യോഗത്തിന് ശേഷമായിരുന്നു ആർ.ബി.ഐയുടെ പ്രഖ്യാപനം.

"നിലവിൽ, ഉയർന്ന പരിധികളുള്ള ചില വിഭാഗങ്ങൾ ഒഴികെയുള്ള യുപിഐയുടെ ഇടപാട് പരിധി 1 ലക്ഷം രൂപയാണ്. യുപിഐ വഴിയുള്ള നികുതി അടയ്ക്കുന്നതിനുള്ള പരിധി ഓരോ ഇടപാടിനും 5 ലക്ഷം രൂപയായി ഉയർത്താൻ ഞങ്ങൾ തീരുമാനിച്ചു. ഇത് ഉപഭോക്താക്കൾക്ക് യുപിഐ ഉപയോഗിച്ച് നികുതി അടയ്ക്കുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ്'' ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ചൊവ്വാഴ്ച ആരംഭിച്ച ധന നയ യോഗം അവസാനിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

പുതിയ പരിധി അഞ്ച് ലക്ഷം രൂപയായാണ് സജ്ജീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഉയർന്ന മൂല്യമുള്ള നികുതി ഇടപാടുകൾ ലളിതമാക്കാനും സുഗമമാക്കാനുമാണ് പരിധിയിലെ വർദ്ധനവ് ലക്ഷ്യമിടുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ നിയമ പ്രകാരം, ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് നികുതി നല്കാനമായിരുന്നു. യുപിഐ ഉപയോഗിച്ച് നികുതിയില്ലാതെ ഒരു വ്യക്തിക്ക് കൈമാറാൻ കഴിയുന്ന പരമാവധി തുകയാണ് ഇത്. ഈ തുകയ്ക്ക് മുകളിലുള്ള ഏതൊരു കൈമാറ്റത്തിനും നികുതി നല്കാനമായിരുന്നു. ഇതാണ് ആർബിഐ ഇപ്പോൾ അഞ്ച് ലക്ഷമാക്കി ഉയർത്തിയിരിക്കുന്നത് 

ഉയർന്ന ഇടപാട് പരിധിക്ക് പുറമേ, ആർബിഐ 'ഡെലിഗേറ്റഡ് പേയ്‌മെൻ്റുകൾ' എന്ന പുതിയ യുപിഐ ഫീച്ചർ അവതരിപ്പിച്ചു. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്നും ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു . ഇതോടൊപ്പം, ഡിജിറ്റൽ വായ്പാ ഇക്കോസിസ്റ്റം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി നടപടികളും ആർബിഐ വെളിപ്പെടുത്തി.

 

The Reserve Bank of India (RBI) has announced a significant increase in the transaction limit for tax payments through the Unified Payments Interface (UPI) from Rs 1 lakh to Rs 5 lakh



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  20 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  20 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  20 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  20 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  20 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  20 days ago
No Image

ഓംചേരി എൻ.എൻ പിള്ള: വിടപറഞ്ഞത് ഡൽഹി മലയാളികളുടെ കാരണവർ 

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ നടി സ്വരഭാസ്‌ക്കറിന്റെ ഭര്‍ത്താവ് ഫഹദ് അഹമ്മദിന് മുന്നേറ്റം; മജ്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ രണ്ട് സ്ഥാനാര്‍ഥികളും മുന്നില്‍ 

National
  •  20 days ago