ചെക്ക് മാറാൻ ദിവസങ്ങൾ കാത്തിരുന്ന് മുഷിയേണ്ട; ഇനി എല്ലാം ഏറെ എളുപ്പം, സമയം കുത്തനെ കുറച്ച് റിസർവ് ബാങ്ക്
മുംബൈ: ചെക്ക് മാറി കിട്ടാൻ ഇനി ദിവസങ്ങൾ കാത്തിരിക്കേണ്ട. ചെക്ക് ക്ലിയറിംഗ് പ്രക്രിയയിൽ വലിയ മാറ്റം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗ പ്രഖ്യാപനത്തിനിടെയാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പുതിയ പ്രഖ്യാപനം നടത്തിയത്. ഇതോടെ ചെക്ക് ക്ലിയറിംഗിന് ആവശ്യമായ സമയം നിലവിലെ രണ്ട് ദിവസത്തിൽ നിന്ന് കുറച്ച് മണിക്കൂറുകളായി ചുരുക്കും.
ചെക്ക് ട്രങ്കേഷൻ സിസ്റ്റം (CTS) നിലവിൽ രണ്ട് പ്രവൃത്തി ദിവസങ്ങൾ വരെയുള്ള ഒരു ക്ലിയറിംഗ് സൈക്കിൾ ഉപയോഗിച്ച് ചെക്കുകൾ പ്രോസസ്സ് ചെയ്യുന്നു. ചെക്ക് ക്ലിയറിംഗിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും പങ്കാളികൾക്ക് സെറ്റിൽമെൻ്റ് റിസ്ക് കുറയ്ക്കുന്നതിനും ഉപഭോക്തൃ അനുഭവം വർദ്ധിപ്പിക്കുന്നതിനും, CTS നിലവിലുള്ളതിൽ നിന്ന് മാറ്റം വരുത്താൻ ചെയ്യാൻ നിർദ്ദേശിക്കുന്നു. 'ഓൺ-റിയലൈസേഷൻ-സെറ്റിൽമെൻ്റ്' ഉപയോഗിച്ച് തുടർച്ചയായ ക്ലിയറിംഗിലേക്കുള്ള ബാച്ച് പ്രോസസ്സിംഗ് സമീപനം ഏതാനും മണിക്കൂറുകൾക്കുള്ളിൽ സ്കാൻ ചെയ്യുകയും ചെക്ക് അവതരിപ്പിക്കുകയും ഉടൻ പാസ്സാക്കുകയും ചെയ്യും. ഇതിനായി ഏതാനും മണിക്കൂറുകൾ മാത്രമേ ആവശ്യമായി വരൂ എന്ന് ആർബിഐ പത്രക്കുറിപ്പിൽ പറഞ്ഞു.
ചെക്ക് ക്ലിയറിംഗ് പ്രക്രിയ ലളിതമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമാണ് പുതുക്കിയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഗവർണർ ശക്തികാന്ത ദാസ് വിശദീകരിച്ചു. ഈ നീക്കം ഫണ്ട് കൈമാറ്റത്തിലെ ദീർഘകാല കാലതാമസം പരിഹരിക്കുകയും ഇടപാടുകൾ മൊത്തത്തിൽ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പുതിയ സംവിധാനത്തിലൂടെ, ചെക്ക് അധിഷ്ഠിത ഇടപാടുകളുടെ വേഗത്തിലുള്ള പ്രോസസ്സിംഗ് അക്കൗണ്ട് ഉടമകൾക്ക് പ്രതീക്ഷിക്കാം. ഈ മാറ്റം ഫണ്ടുകൾ വേഗത്തിൽ ക്രെഡിറ്റ് ചെയ്യാൻ അനുവദിക്കും. ഇത് അടിയന്തിര പേയ്‌മെൻ്റുകൾക്കും മികച്ച സാമ്പത്തിക ആസൂത്രണത്തിനും പ്രയോജനകരമാണ്. വ്യക്തികളും ബിസിനസുകളും മെച്ചപ്പെട്ട പണലഭ്യതയും കൂടുതൽ കാര്യക്ഷമമായ ബാങ്കിംഗ് അനുഭവവും ഇതുവഴി പ്രതീക്ഷിക്കുന്നു.
RBI aims to cut the time needed for cheque clearing from the current two-day period to just a few hours.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."