'അഞ്ച് മിനിറ്റിനകം ഫോണില്‍ ഫുള്‍ ചാര്‍ജ്'; പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി റിയല്‍മി
വെറും അഞ്ച് മിനിറ്റിനകം ഫോണ്‍ ഫുള്‍ ചാര്‍ജ് ആയാലോ?... wow എന്നേ സ്മാര്‍ട്ട് ഫോണ്‍ യൂസേഴ്‌സ് പറയൂ. എന്നാല്‍ അത്തരമൊരു സാങ്കേതിക വിദ്യ അവതരിപ്പിക്കാനൊരുങ്ങുകയാണ് പ്രമുഖ ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മി.
ഓഗസ്റ്റ് 14 ന് ചൈനയിലെ ഷെന്‍ഷെനിലുള്ള ആസ്ഥാനത്ത് നടക്കുന്ന വാര്‍ഷിക 828 ഫാന്‍ ഫെസ്റ്റിവലില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ ചാര്‍ജിങ് സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്ന് റിയല്‍മി പ്രഖ്യാപിച്ചു.
സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിങ്ങിനും മറ്റ് നൂതന സാങ്കേതികവിദ്യകള്‍ക്കും ഇത് പുതിയ മാനദണ്ഡം കൊണ്ടുവരുമെന്ന് കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ നേട്ടത്തിന് കരുത്തേകുന്ന നാല് നവീകരണങ്ങളും ഇതോടൊപ്പം അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ചാര്‍ജിംഗ് പവര്‍, ബാറ്ററി സാങ്കേതികവിദ്യ, കണ്‍വെര്‍ട്ടര്‍ വലുപ്പം, പവര്‍ റിഡക്ഷന്‍ ഡിസൈന്‍ എന്നിവയില്‍ ആഗോളതലത്തില്‍ മുന്നേറാന്‍ ഇത് സഹായിക്കും. റിയല്‍മിയുടെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകളെ കുറിച്ച് അറിയാന്‍ സഹായിക്കുന്നതായിരിക്കും പരിപാടിയെന്നും റിയല്‍മി അറിയിച്ചു.
Realme to Unveil World's Fastest Charging Technology at 828 Fan Festival
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."