മഴയിലും വറ്റി മാഗഡി ചിറ
ചിക്മംഗളൂരു(കര്‍ണാടക): മഴയിലും വറ്റിവരണ്ട് ചിക്മംഗളൂരിലെ മാഗഡി ചിറ. ദക്ഷിണേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മഴമേഘങ്ങള്‍ കനിഞ്ഞപ്പോള്‍ ചിക്മംഗളൂരില്‍ ഇക്കുറി മഴ നന്നെ കുറഞ്ഞു. മണ്‍സൂണ്‍ പാതിയിലേറെ കഴിഞ്ഞിട്ടും ഇവിടെ ആവശ്യത്തിന് മഴലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. സാധാരണയായി വേനലില്‍ പുഴയും കുളങ്ങളും നിറഞ്ഞുകവിയാറുണ്ടെങ്കിലും ഇക്കുറി അതുണ്ടായില്ല. കാപ്പി കര്‍ഷകര്‍ ധാരാളമുള്ള സ്ഥലമാണിത്. കാലവര്‍ഷം ചതിച്ചത് കര്‍ഷകരെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മഴയെ ആശ്രയിച്ചു വിളയുന്ന കാര്‍ഷിക ഇനങ്ങളായ കാപ്പിയുടെയും കുരുമുളകിന്റെയും വിളവെടുപ്പ് ഇക്കുറി കുറയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. വര്‍ഷങ്ങളായി ജലസേനത്തിനായി കര്‍ഷകര്‍ ഉപയോഗിക്കുന്ന മാഗഡി ചിറ വറ്റിവരണ്ട കാഴ്ച ആരെയും ഞെട്ടിക്കുന്നതാണ്. ഒരുകാലത്ത് നിറഞ്ഞൊഴുകിയിരുന്ന മാഗഡി ചിറ ദേശാടന പക്ഷികളുടെ സങ്കേതമായിരുന്നു. പക്ഷിസങ്കേതം കാണാന്‍ ധാരാളം വിനോദ സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. ചിറ വറ്റിയതോടെ മീനുകളും ചത്തു. ഇതോടെ പക്ഷികളും ഇവിടെ നിന്നു പറന്നകന്നു. ചിക്മംഗലൂരില്‍ മഴ കുറഞ്ഞത് ഇക്കുറി ദക്ഷിണ കന്നഡയില്‍ കൊടും വരള്ച്ചയ്ക്കിടയാക്കുമെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."