HOME
DETAILS

ഇന്ത്യയെ കൂടാതെ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങള്‍ ഇതൊക്കെയാണ്..

  
August 09 2024 | 07:08 AM

countries-observing-august-15-as-independence-day

ന്യൂഡല്‍ഹി: 78ാമത് സ്വാതന്ത്ര്യദിനം കൊണ്ടാടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയെ കൂടാതെ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്ന മറ്റ് രാജ്യങ്ങളേതൊക്കെയാണെന്ന് അറിയാമോ? ഇന്ത്യയെ കൂടാതെ അഞ്ച് രാജ്യങ്ങളാണ് ഇതേ ദിവസം സ്വാതന്ത്ര്യദിനം അല്ലെങ്കില്‍ ദേശീയ ദിനമായി ആഘോഷിക്കുന്നത്. 

1. ദക്ഷിണകൊറിയ / 2.ഉത്തര കൊറിയ

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തില്‍ 1945-ല്‍ ജപ്പാന്റെ ഭരണത്തില്‍ നിന്ന് കൊറിയയെ മോചിപ്പിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് ദക്ഷിണകൊറിയയും ഉത്തര കൊറിയയും ഓഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്യദിനം/ പുനഃസ്ഥാപന ദിനമായി ആഘോഷിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 3 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നിങ്ങനെയായി രാജ്യങ്ങള്‍ വിഭജിക്കപ്പെട്ടത്.  ഇരുകൊറിയകളും ഒരുപോലെ പൊതു അവധി നല്‍കുന്ന ഏകദിനം കൂടിയാണ് ഇത്. 

3. ബഹ്‌റൈന്‍

ഐക്യരാഷ്ട്രസഭ നടത്തിയ സര്‍വേയെയില്‍ 1971 ഓഗസ്റ്റ് 15 നാണ് ബഹ്റൈന്‍ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചത്. ഇതിനെത്തുടര്‍ന്ന് പഴയ കരാറുകള്‍ എല്ലാം അവസാനിപ്പിച്ച് സൗഹൃദ ഉടമ്പടിയില്‍ ഇരുവിഭാഗവും ഒപ്പ് വെച്ചു. അതേസമയം, ഈ ദിവസം ദേശീയ ദിനമായി രാജ്യം ആഘോഷിക്കുന്നില്ല. പകരം അന്തരിച്ച അമീര്‍ ഇസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ സ്ഥാനാരോഹിതനായ ദിവസം ഡിസംബര്‍ 16 ദേശീയ ദിനമായി ആഘോഷിക്കുന്നു. 

4. കോംഗോ 

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയാണ് ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്ന മറ്റൊരു രാജ്യം. 1960 ഓഗസ്റ്റ് 15 ന് ഫ്രാന്‍സില്‍ നിന്ന് രാജ്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചു. 80 വര്‍ഷത്തെ ഫ്രാന്‍സ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം.

5. ലിച്ചെന്‍സ്റ്റീന്‍

മധ്യ യൂറോപ്പില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ചെറുതും സമ്പന്നവുമായ രാജ്യങ്ങളിലൊന്നാണ് ലിച്ചെന്‍സ്റ്റീന്‍. അതിന്റെ പടിഞ്ഞാറ് സ്വിറ്റ്‌സര്‍ലന്‍ഡും കിഴക്ക് ഓസ്ട്രിയയുമാണ്. 1866-ല്‍, ലിച്ചെന്‍സ്റ്റീന്‍ ജര്‍മ്മന്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി, 1940 ഓഗസ്റ്റ് 5-ന്, ലിച്ചെന്‍സ്റ്റീന്‍ പ്രിന്‍സിപ്പാലിറ്റിയുടെ ഗവണ്‍മെന്റ്, ഓഗസ്റ്റ് 15 രാജ്യത്തിന്റെ ദേശീയ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

As India prepares to celebrate its 78th Independence Day, did you know that four other countries also commemorate their independence or national day on August 15? Here's a brief overview



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  8 days ago
No Image

മയക്കുമരുന്നിന് ഇരയായവരെ ട്രാക്ക് ചെയ്യാൻ സ്മാർട് വാച്ച് സംവിധാനമൊരുക്കി ഷാർജ പൊലിസ് 

uae
  •  8 days ago
No Image

സ്വപ്നങ്ങളുമായി എത്തിയ മണ്ണിൽ മുഹമ്മദ് ഇബ്രാഹിമിന് അന്ത്യവിശ്രമം

Kerala
  •  8 days ago
No Image

കണ്ണൂർ; കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

ഷെയ്ഖ് സായിദിന്റെ ജീവിത കഥ ‘സായിദ് – എ വിഷ്വൽ ജേർണി’; സമ്മാനമായി നൽകി നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ്

uae
  •  8 days ago
No Image

'എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്' എന്ന സന്ദേശം വ്യാജം; വിദ്യാഭ്യാസ മന്ത്രി

Kerala
  •  8 days ago
No Image

തൊഴിൽ നിയമലംഘനം; മസ്‌കത്തിൽ1551 പ്രവാസികൾ അറസ്റ്റിൽ

oman
  •  8 days ago
No Image

ആലപ്പുഴ അപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍

Kerala
  •  8 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  8 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  8 days ago