HOME
DETAILS
MAL
മുണ്ടക്കൈയില്‍ കെട്ടിടങ്ങള്‍ നിയന്ത്രിക്കണമെന്നും എന്‍ഒസി ഇല്ലാത്ത റിസോര്‍ട്ടുകള്‍ അടയ്ക്കണമെന്നും വയനാട് സൗത്ത് ഡിഎഫ് ഒ
August 09 2024 | 09:08 AM
മേപ്പാടി: മുണ്ടക്കൈയില്‍ കെട്ടിടങ്ങള്‍ നിയന്ത്രിക്കണമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ അജിത്ത് കെ രാമന്‍. റെഡ് കാറ്റഗറിയിലുള്ള മുണ്ടക്കൈ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ കുറിച്ച് നിരവധി റിപോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടെന്നും സുരക്ഷ ഇല്ലാത്തതിനാല്‍ ഈ മേഖലയിലെ കെട്ടിടങ്ങള്‍ നിയന്ത്രിക്കണം. എന്‍ഒസി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും മറ്റും അടിയന്തരമായി നിര്‍ത്തലാക്കുകയും വേണം. പുഞ്ചിരിമട്ടം ഭാഗത്തെ വനമേഖലയോട് ചേര്‍ന്നുള്ള സ്ഥലങ്ങള്‍ ആവശ്യമെങ്കില്‍ വനംവകുപ്പ് ഏറ്റെടുക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."