HOME
DETAILS

കേന്ദ്ര സര്‍വീസില്‍ ജോലി; ഒന്നര ലക്ഷം ശമ്പളം; എസ്.എസ്.സി വിജ്ഞാപനമെത്തി; 312 ഒഴിവുകള്‍

  
Web Desk
August 09 2024 | 11:08 AM

job in central service through ssc 312 vacancies

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റില്‍ മൊത്തം 312 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂനിയര്‍ ട്രാന്‍സ്ലേഷന്‍ ഓഫീസര്‍, സീനിയര്‍ ട്രാന്‍സ്ലേഷന്‍ ഓഫീസര്‍ തസ്തികകളിലേക്കാണ് നിയമനം. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അവസാന തീയതി ആഗസ്റ്റ് 25.

തസ്തിക& ഒഴിവ്

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി)യുടെ ജൂനിയര്‍ ട്രാന്‍സ്ലേഷന്‍ ഓഫീസര്‍, സീനിയര്‍ ട്രാന്‍സ്ലേഷന്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. 

ആകെ 312 ഒഴിവുകള്‍. 

ശമ്പളം

35,400 രൂപ മുതല്‍ 1,42,400 രൂപ വരെ. 

പ്രായപരിധി

18 മുതല്‍ 30 വയസ് വരെ. (സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്)

യോഗ്യത

ജൂനിയര്‍ ട്രാന്‍സ്ലേഷന്‍ ഓഫീസര്‍

ഹിന്ദിയില്‍ പിജി (ഇംഗ്ലീഷ് ഐച്ഛിക വിഷയമായി പഠിച്ചിരിക്കണം). 

OR 

ഇംഗ്ലീഷില്‍ പിജി (ഹിന്ദി നിര്‍ബന്ധമായും അല്ലെങ്കില്‍ ഐച്ഛിക വിഷയമായി പഠിച്ചിരിക്കണം). 

OR 

ഏതെങ്കിലും വിഷയത്തിലുള്ള പിജി ( ഹിന്ദി മീഡിയത്തില്‍ പഠനം. ഇംഗ്ലീഷ് നിര്‍ബന്ധമോ ഐച്ഛിക വിഷയമായോ പഠിച്ചിരിക്കണം). 

OR 

പിജി (ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചിരിക്കണം. ഹിന്ദി ഭാഷ നിര്‍ബന്ധമോ ഐച്ഛിക വിഷയമായോ പഠിച്ചിരിക്കണം). "

സീനിയര്‍ ട്രാന്‍സ്ലേഷന്‍ ഓഫീസര്‍

ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമോ, ഐച്ഛിക വിഷയമായോ ഉള്ള ഹിന്ദിയില്‍ പിജി.   

OR 

ഇംഗ്ലീഷില്‍ പിജി (ഹിന്ദി ഭാഷ നിര്‍ബന്ധമോ ഐച്ഛിക വിഷയമായോ പഠിച്ചിരിക്കണം). 

ഏതെങ്കിലും വിഷയത്തിലുള്ള പിജി (ഹിന്ദി മീഡിയത്തില്‍ പഠിച്ചിരിക്കണം. ഇംഗ്ലീഷ് നിര്‍ബന്ധമോ ഐച്ഛിക വിഷയമായോ പഠിച്ചിരിക്കണം) 

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, വനിതകള്‍, പിഡബ്ല്യൂബിഡി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവര്‍ 100 ഓണ്‍ലൈനായി അടയ്ക്കണം. 

അപേക്ഷ 

ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

job in central service through ssc 312 vacancies



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  10 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  10 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  10 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  10 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  10 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  10 days ago
No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  10 days ago
No Image

കൊച്ചിയില്‍ വന്‍ തീപിടിത്തം: കടകളും വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  10 days ago