HOME
DETAILS

കേരഫെഡിലും, മെഡിക്കല്‍ കോളജിലും ജോലിയൊഴിവുകള്‍; സ്ഥിര-താല്‍ക്കാലിക നിയമനങ്ങള്‍; നേരിട്ട് ഇന്റര്‍വ്യൂ

  
August 09 2024 | 15:08 PM

kerafed govt medical collages various job in kerala through interview

കേരഫെഡില്‍ ഫിനാന്‍സ് മാനേജര്‍

കേരഫെഡ് ഹെഡ് ഓഫീസില്‍ മാനേജര്‍ (ഫിനാന്‍സ്) തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ  ക്ഷണിച്ചു. കേരഫെഡിന്റെ നിയമചട്ടത്തില്‍ നിഷ്‌കര്‍ഷിച്ച രീതിയില്‍, പി.എസ്.സി മുഖേന സ്ഥിരനിയമനം നടത്തുന്നതുവരെയോ അന്യത്രസേവന വ്യവസ്ഥയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതുവരെയോ ആയിരിക്കും നിയമനം.

അപേക്ഷകര്‍ വിവിധ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരായിരിക്കണം. ശമ്പള സ്‌കെയില്‍ 60900103600. മാതൃവകുപ്പില്‍ നിന്നുള്ള നിരാക്ഷേപ പത്രം, കെ.എസ്.ആര്‍ പാര്‍ട്ട് ഒന്ന് റൂള്‍ 144 പ്രകാരം നിശ്ചിത മാതൃകയില്‍ ആഗസ്റ്റ് 22ന് വൈകുന്നേരം അഞ്ച് മണിക്കകം മാനേജിംഗ് ഡയറക്ടര്‍, കേരഫെഡ് ഹെഡ് ഓഫീസ്, കേര ടവര്‍, വെള്ളയമ്പലം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695 033 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kerafed.com, ഫോണ്‍: 0471 2322736, 2320504


റെസ്‌ലിംങ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്

കായിക യുവജന കാര്യാലയത്തിന്റെ നിയന്ത്രണത്തിലുള്ള തൃശ്ശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെ കുന്നംകുളം സ്‌കൂളിലേക്ക് ഒരു റെസ്‌ലിംങ് അസിസ്റ്റന്റ് പരിശീലകനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കോച്ചിങ്ങില്‍ ഡിപ്ലോമ, അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള രണ്ടവര്‍ഷത്തെ പ്രവൃത്തിപരിചയം എന്നീ യോഗ്യതയും ബന്ധപ്പെട്ട കായികയിനത്തില്‍ മതിയായ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവരുടെ അഭാവത്തില്‍ പ്രവൃത്തിപരിചയമില്ലാത്തവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 13ന് രാവിലെ 10 മണിക്ക് കായിക യുവജന കാര്യാലയത്തില്‍ എത്തിചേരണം. അപേക്ഷാ ഫോം വകുപ്പില്‍ നിന്ന് നേരിട്ട് ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0471 2326644.

എല്‍.ബി.എസില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

തിരുവനന്തപുരം എല്‍.ബി.എസ്സ്. സെന്റര്‍  ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍,  ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ്‌വെയര്‍), ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇ&എം) കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു. കോഴ്‌സ് സമയം, ഫീസ് തുടങ്ങിയ വിശദ വിവരങ്ങള്‍ക്ക് http://lbscetnre.kerala.gov.in/  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 04712560333/ 9995005055.

കൊല്ലം ഗവ. മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റെസിഡന്റ്

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 16ന് രാവിലെ 11 മണിക്ക് നടത്തും. വിശദവിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് (www.gmckollam.edu.in) സന്ദര്‍ശിക്കുക.

പത്തനംതിട്ട നഴ്‌സിങ് കോളേജില്‍ ട്യൂട്ടര്‍ ഒഴിവ്

പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ ഒഴിവുള്ള രണ്ട് ട്യൂട്ടര്‍ തസ്തികയില്‍ ഒരു വര്‍ഷ കാലാവധിയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പ്രതിമാസ സ്‌റ്റൈപ്പന്റ് 25000 രൂപ. കേരളത്തിലെ ഏതെങ്കിലുമൊരു സര്‍ക്കാര്‍, സ്വകാര്യ/സ്വാശ്രയ നഴ്‌സിങ് കോളേജില്‍ നിന്ന് എം.എസ്‌സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാര്‍, പാന്‍, വയസ് തെളിയിക്കുന്ന അസല്‍ രേഖ എന്നിവയുമായി ആഗസ്റ്റ് 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ ഹാജരാകണം.

kerafed, govt medical collages various job in kerala through interview



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago