50 രൂപക്ക് ജോലിക്കു പോയിരുന്ന വ്യക്തി, ഇന്ന് നാല് ജില്ലകളില്‍ ബിസിനസ് നടത്തുന്ന വ്യവസായി
തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിയാണ് പ്രണവ് പ്രകാശ് ബികോം പഠിക്കുമ്പോള്‍ തന്നെ ചെരുപ്പ് കടയില്‍ 50 രൂപ ശമ്പളത്തില്‍ ഈ യുവാവ് ജോാലി ചെയ്തിരുന്നു,പിന്നീട് പഠന ശേഷം നല്ലൊരു ജോലിക്ക് ശ്രമിച്ച പ്രണവ് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായിട്ടാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് പല കമ്പനികളിലും പ്രണവ് ജോലി ചെയ്‌തെങ്കിലും അതിലൊന്നും തന്റെ ഭാവി കണ്ടെത്താന്‍ സാധിച്ചില്ല.
അപ്പോഴെല്ലാം സ്വന്തമായി ഒരു സംരംഭം എന്ന ആശയം പ്രണവിന്റെ മനസ്സില്‍ ഉണ്ടായിരുന്നു.പിന്നീടാണ് വാട്ടര്‍ ഫില്‍റ്ററിംഗ് സംരംഭം എന്ന ആശയം വളര്‍ന്നു വരുന്നതും, aqualia water solution private limited എന്ന സ്ഥാപനം ആരംഭിക്കുന്നതും. അങ്ങനെ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ പ്രണവ് തന്റെ ആദ്യ സംരംഭം ജന്മനാടായ തൃശ്ശൂരില്‍ ആരംഭിച്ചു.
വേഗതയേറിയ സേവനം കൊണ്ട് വളരെ പെട്ടെന്ന് തന്നെ ജനങ്ങളെ സ്വാധീനിക്കാന്‍ ഈ സംരംഭത്തിന് കഴിഞ്ഞു. ഇന്ന് കേരളത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വാട്ടര്‍ ഫില്‍റ്ററിംഗ് സംരംഭമാണ് Aqualia water solution private limited. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വളരെയധികം ജനപ്രീതി ആകര്‍ഷിക്കാന്‍ കഴിഞ്ഞ സംരംഭമാണിത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് വാട്ടര്‍ ഫില്‍റ്ററിംഗ് സേവനങ്ങള്‍ നല്‍കാന്‍ കമ്പനിക്ക് സാധിക്കുന്നുണ്ട്. താമസിയാതെ കേരളം മുഴുവന്‍ തങ്ങളുടെ സര്‍വീസ് എത്തിക്കുക എന്നതാണ് ഈ സംരംഭകന്‍ ലക്ഷ്യം വക്കുന്നത്. റീട്ടെയിലായും ഹോള്‍സെയിലായും ഒരു വീട്ടിലെ എല്ലാവിധ വാട്ടര്‍ പ്യൂരിഫയിങ് സേവനങ്ങളും കമ്പനി ചെയ്തു നല്‍കുന്നുണ്ട്. 20 പേര്‍ക് ജോലിയും പ്രണവ് നല്‍കുന്നു.
"Meet the incredible entrepreneur who transformed his life from earning just ₹50 a day as a laborer to building a business empire spanning four districts, inspiring countless with his remarkable journey."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."