പേപ്പര്‍ കപ്പിലാണോ ചായ കുടി, എങ്കില്‍ ഇതിലെ അപകടം മനസിലാക്കി കരുതിയിരിക്കൂ
ഇപ്പോള്‍ കല്യാണവീടുകളിലും എന്നുവേണ്ട ഓഫിസ് മുതല്‍ നാട്ടിലെയും വീട്ടിലെയും എന്തു പരിപാടികള്‍ വരുമ്പോഴും നാം വാങ്ങിക്കൂട്ടുന്നത് പേപ്പര്‍ഗ്ലാസും പ്ലേറ്റുമൊക്കെയാണ്. ഇതിലാണ് വെള്ളം കുടിക്കുന്നതും ഭക്ഷണം കഴിക്കാറുള്ളതും. പലയിടത്തും പേപ്പര്‍ കപ്പിലാണ് ചൂടുചായയും കാപ്പിയുമെല്ലാം നല്‍കുക.
ഇതിന് പുറമേ പല സദ്യകള്‍ക്കും പേപ്പര്‍കപ്പുകള്‍ക്കും പായസം പോലുള്ളവ വിളമ്പാനും ഉപയോഗിക്കാറുണ്ട്. ഇവ ഡിസ്‌പോസ് ചെയ്യാനുള്ള സൗകര്യവും കഴുകേണ്ട എന്നതും കണക്കിലെടുത്താണ് നമ്മളിവയ്ക്ക് ഏറെ പ്രചാരം ഇന്നത്തെ കാലത്ത് കൊടുക്കുന്നത്. വിലയും കുറവാണ്. ഉപയോഗിയ്ക്കാന്‍ എളുപ്പം എന്നത് കൊണ്ടുമാത്രമല്ല, പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോട് കൂടിയുമാണ് നാം ഇതുപയോഗിക്കുന്നതും. പ്ലാസ്റ്റിക്കിന്റെ അപകടം ഇതില്‍ ഇല്ലെന്ന സമാധാനത്തിലാണ്, ഇത് സുരക്ഷിതമാണെന്ന് കരുതി നാം പേപ്പര്‍ കൊണ്ടുള്ള കപ്പിലേയ്ക്കും പ്ലേറ്റിലേയ്ക്കുമെല്ലാം ഇപ്പോ മാറിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ ഇത് പേപ്പര്‍ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നതെങ്കിലും ഇതില്‍ വെള്ളമൊഴിക്കുമ്പോള്‍ കേടുവരാതിരിക്കാന്‍ കപ്പിലും മറ്റും ഒരു ഹൈഡ്രോഫോബിക് പ്ലാസ്റ്റിക് ഫിലിമുണ്ട്. ഇത് പോളിമെര്‍ കൊണ്ടോ പോളിത്തീന്‍ കൊണ്ടോ ആണ്
ഉണ്ടാക്കുന്നത്. നല്ല ചൂടുള്ള വെള്ളമോ ചായയോ ഇതില്‍ ഒഴിച്ചാല്‍ ഈ മൈക്രോപ്ലാസ്റ്റിക്കുകള്‍ ഈ വെള്ളത്തിലേയ്ക്ക് ഇറങ്ങി വരും. മൈക്രോപ്ലാസ്റ്റിക് നമുക്ക് കണ്ണു കൊണ്ട് കാണാന്‍ സാധിയ്ക്കുന്നതല്ല, നാം ഇത് അറിയുന്നുമില്ല. ഇവ നമ്മുടെ ശരീരത്തില്‍ എത്തുന്നുണ്ട്.
ഇത് ശരീരത്തിന് ദോഷം ചെയ്യുന്നതാണ്. ഇവ ചര്‍മത്തിനും തലച്ചോറിനും എന്‍ഡോക്രൈന്‍ സിസ്്റ്റത്തിനും തുടങ്ങി പല അവയവങ്ങള്‍ക്കും തകരാറുണ്ടാക്കുന്നു. മാത്രമല്ല, ഇതുപയോഗിക്കുമ്പോള്‍ വയര്‍ സംബന്ധമായ പല പ്രശ്‌നങ്ങളുമുണ്ടാകുന്നു. വയറുവേദന, വയറ്റില്‍ ഗ്യാസ്, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഉണ്ടാക്കുന്നു. ശ്വാസകോശത്തിന് അലര്‍ജി പോലുള്ള പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. ജലദോഷം, തുമ്മല്‍, ശ്വാസംമുട്ടല്‍ എന്നിവയുമുണ്ടാകുന്നു.
ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സിലും ഇവ പ്രശ്‌നങ്ങളുണ്ടാക്കുന്നു. പല രീതിയിലും ഇത്തരം പേപ്പര്‍ കപ്പുകളുടേയും പ്ലേറ്റുകളുടെയും ഉപയോഗം നമ്മുടെ ശരീരത്തെ ബാധിക്കുന്നു. ഇതെല്ലാം ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ആന്തരികാവയവങ്ങളെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു. പാന്‍ക്രിയാസ് ഹോര്‍മോണുകള്‍ക്ക് ഉണ്ടാക്കുന്ന വ്യത്യാസം കാരണം പ്രമേഹം വരാം, തൈറോയ്ഡ് പ്രശ്‌നങ്ങളും വന്ധ്യതാ പ്രശ്‌നങ്ങള്‍ വരെ ഇതുണ്ടാക്കുന്നു.
ഇത് സ്ത്രീ പുരുഷ ഹോര്‍മോണുകളെ വരെ ബാധിക്കുന്നുണ്ട്. കണ്ണിനും കാഴ്ചക്കുറവ് പോലെയുള്ള പ്രശ്‌നങ്ങളുണ്ടാകുന്നു.മാത്രമല്ല വൃക്കരോഗങ്ങള്‍ക്കും സാധ്യതയേറെയാണ്. ഇതിന് പരിഹാരമായി ഇവയുടെ ഉപയോഗം കഴിവതും കുറയ്ക്കുകയെന്നതു തന്നെയാണ്. ഇവയില്‍ ചൂടുള്ള സാധനങ്ങള്‍ ഒരുകാരണവശാലും എടുക്കരുത്. പകരം നമുക്ക് ഗ്ലാസ്, സ്റ്റീല്‍ എന്നിവ പോലുള്ള ദോഷമല്ലാത്തവ ഉപയോഗിക്കാവുന്നതാണ്. ചൂടുള്ളവ എടുക്കുന്നതാണ് കൂടുതല്‍ ദോഷം ചെയ്യുക.
കാരണം അപ്പോഴാണ് ഇതിനുള്ളിലെ കോട്ടിങ് ഉരുകി പ്ലാസ്റ്റിക് നമ്മുടെ ശരീരത്തില്‍ എത്തുന്നത്. ചൂടില്ലാത്തവ എടുത്താല്‍ ഇത് ദോഷം വരുത്തില്ലെന്ന് പറയാം. എങ്കിലും നാം പൂര്‍ണസുരക്ഷിതത്വം എന്ന് കരുതി ഉപയോഗിക്കുന്ന ഇവ സുരക്ഷിതമല്ലെന്നര്‍ത്ഥം. ഇന്നത്തെ കാലത്ത് ഇവയുടെ ഉപയോഗം ഏറെ വര്‍ധിച്ചുവരുകയാണ്. നമ്മുടെ കുട്ടികള്‍ ഉള്‍പ്പെടെയുളളവരുടെ ആരോഗ്യമാണ് ഇതുകൊണ്ട് നഷ്ടമാകുന്നത്. അതുകൊണ്ട് കുട്ടികള്‍ക്കെങ്കിലും യാതൊരു കാരണവശാലും ഇതില്‍ ചൂടുള്ളവ കൊടുക്കുന്നത് ഒഴിവാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."