HOME
DETAILS
MAL
ബോണസ് തര്‍ക്കം തീര്‍ന്നു
backup
August 30 2016 | 22:08 PM
കണ്ണൂര്‍: ജില്ലയിലെ മെഡിക്കല്‍ ആന്റ് സെയില്‍സ് റപ്രസന്റേറ്റീവുമാരുടെ 2015-16 വര്‍ഷത്തെ ബോണസ് തര്‍ക്കം ജില്ലാ ലേബര്‍ ഓഫിസര്‍ കെ.എം അജയകുമാരന്റെ സാന്നിദ്ധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. ജില്ലയിലെ സെയില്‍സ് റപ്രസന്റേറ്റീവുമാര്‍ക്ക് 2015-16 വര്‍ഷത്തെ മൊത്തവരുമാനത്തിന്റെ 12 ശതമാനം ബോണസ് ലഭിക്കും. ചര്‍ച്ചയില്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ബഷീര്‍ പള്ളിയത്ത്, എം.കെ സെബാസ്റ്റ്യന്‍ എന്നിവരും സി.ഐ.ടി.യു യൂണിയനെ പ്രതിനിധീകരിച്ച് പി. സുരേഷ്, കെ.പി സഹദേവന്‍, കെ. രാജന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."