സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വന്‍ ഓഫറുമായി എയര്‍ഇന്ത്യ; 1947 രൂപ മുതല്‍ ടിക്കറ്റ് നിരക്ക്
കൊച്ചി: ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 1947 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്രീഡം സെയില്‍ പ്രഖ്യാപിച്ചു. ചെക്ക് ഇന്‍ ബാഗേജ് ഇല്ലാത്ത യാത്രക്കാര്‍ക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെ എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റെടുക്കാവുന്നത്.
എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ മൂന്നു കിലോ അധിക ക്യാബിന്‍ ബാഗേജും സൗജന്യമായും ലഭിക്കും. കൂടുതല്‍ ലഗേജ് ഉള്ളവര്‍ക്ക് പ്രത്യേക കിഴിവോടെ ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 1300 രൂപയും മാത്രമേ ഈടാക്കുകയുള്ളൂ. ഡല്‍ഹി -ജയ്പൂര്‍, ബംഗളൂരു -ഗോവ, ഡല്‍ഹി- ഗ്വാളിയാര്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 15 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കും 32 ആഭ്യന്തര സ്ഥലങ്ങളിലേക്കും പ്രത്യേക നിരക്കില്‍ വിമാനടിക്കറ്റുകള്‍ ലഭ്യമാണ്.
ആഴ്ചതോറും കൊച്ചിയില്‍ നിന്നു 108, തിരുവനന്തപുരത്ത് നിന്ന് 70, കോഴിക്കോട് നിന്ന് 90, കണ്ണൂരില്‍ നിന്ന് 57 എന്നിങ്ങനെ ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിനുള്ളത്. എയര്‍ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലുടെയും ടിക്കറ്റെടുക്കുന്ന ലോയല്‍റ്റി അംഗങ്ങള്‍ക്കായി പ്രത്യേക കിഴിവിന് പുറമേ 8 ശതമാനം വരേ ന്യൂ കോയിനുകളും 47 ശതമാനം കിഴിവില്‍ ബിസ് പ്രൈം സീറ്റുകളും ഗോര്‍മേര്‍ ഭക്ഷണവും ലഭിക്കുന്നതാണ്.
വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ചെറുകിട-ഇടത്തരം സംരംഭകര്‍ ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ സായുധ സേനാംഗങ്ങള്‍ അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും പ്രത്യേക കിഴിവോടെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ബിസിനസ് ക്ലാസിന് തത്തുല്യമായ എക്‌സ്പ്രസ് ബിസ് സീറ്റുകള്‍ എയര്‍ഇന്ത്യ എക്‌സപ്രസിന്റെ എല്ലാ പുതിയ ബോയിങ് 737-8 വിമാനങ്ങളിലും ലഭിക്കുന്നതാണ്. മികച്ച യാത്രാ അനുഭവത്തിനായി 58 ഇഞ്ച് വരെ സീറ്റുകള്‍ തമ്മില്‍ അകലമുള്ള എക്‌സ്പ്രസ് ബിസ് വിഭാഗത്തിലേക്ക് ടിക്കറ്റ് ഉയര്‍ത്താനും സാധിക്കുന്നതാണ്.
അതിവേഗ വികസനത്തിന്റെ ഭാഗമായി ഓരോ മാസവും പുതിയ നാല് വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഫഌറ്റിലേക്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2023 ഒക്ടോബറിനു ശേഷം ഉള്‍പ്പെടുത്തിയ 30ലധികം പുതിയ വിമാനങ്ങളില്‍ 4 മുതല്‍ എട്ട് വരെ ബിസ് ക്ലാസ് സീറ്റുകളും ലഭ്യമാക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."