നോണ്‍സ്റ്റിക് പാത്രങ്ങളിലെ ഉപയോഗം മടുത്തുവോ? എങ്കില്‍ മണ്‍ചട്ടി നോണ്‍സ്റ്റിക് പാത്രമാക്കി മാറ്റാം, രോഗങ്ങളും വരില്ല
ഇന്ന് എല്ലാ അടുക്കളകളിലും പാത്രങ്ങളുടെ നിര കാണാം. പ്രത്യേകിച്ചും നോണ്‍സ്റ്റിക് പാത്രങ്ങളുടെ. കറിവെയ്ക്കാനും ഫ്രൈ ചെയ്യാനും പലഹാരങ്ങളുണ്ടാക്കാനും എന്നുവേണ്ട എല്ലാത്തിനും ഇപ്പോള്‍ ഉപയോഗിക്കുന്നത് നോണ്‍സ്റ്റിക് പാത്രങ്ങളാണ്. എളുപ്പത്തില്‍ പാകം ചെയ്യാവുന്ന ഭക്ഷണങ്ങളോടാണ് ഇന്ന് മിക്കവര്‍ക്കും ഇഷ്ടം. മാത്രമല്ല, വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണത്തേക്കാള്‍ പുറത്തുനിന്ന് ഭക്ഷണം വരുത്തിച്ച് കഴിക്കാനാണ് പലര്‍ക്കും താല്‍പര്യവും. മണ്‍ചട്ടി, മണ്‍കലം, ഇരുമ്പ് പാത്രങ്ങളൊക്കെ മാറ്റിവച്ച് ഇന്ന് കൂടുതല്‍പേരും തിരഞ്ഞെടുക്കുന്നത് നോണ്‍സ്റ്റിക് പാത്രങ്ങളാണ്.
എന്നാല്‍, നോണ്‍സ്റ്റിക് പാത്രങ്ങളുടെ ആരോഗ്യപരമായ സുരക്ഷ സംബന്ധിച്ച് ഇന്ന് ചര്‍ച്ചകളും ഏറെയാണ്. എല്ലാ നോണ്‍സ്റ്റിക് പാനുകളും കോട്ട് ചെയ്തിരിക്കുന്നത് ടെഫ്‌ളോണ്‍ എന്നറിയപ്പെടുന്ന പൊളിടെട്രാഫ്‌ളൂറോ എത്തിലീന്‍ കൊണ്ടാണ്. ഇത് സുരക്ഷിതമാണെന്ന്് അവകാശപ്പെടുന്നുണ്ടെങ്കിലും താപനില 300 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാവുമ്പോള്‍ ടെഫ്‌ളോണ്‍ കോട്ടിങ് തകരാന്‍ തുടങ്ങും. ഇത് വായുവില്‍ വിഷ രാസവസ്തുക്കള്‍ പുറപ്പെടുവിക്കുന്നതിന് കാരണമാകുന്നു.
മാത്രമല്ല, പെര്‍ഫ്‌ളൂറോ ഒക്ടാനോയിക് ആസിഡ് എന്ന രാസവസ്തു 2015 വരെ നോണ്‍സ്റ്റിക് ടെഫ്‌ളോണ്‍ പാനുകള്‍ ലെയര്‍ ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. അത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അറിഞ്ഞതോടെ ഇതിന്റെ ഉപയോഗം നിര്‍ത്തലാക്കുകയും ചെയ്തു. എന്നാല്‍ വിലകുറഞ്ഞ നോണ്‍സ്റ്റിക് പാനുകളില്‍ ഇന്നുമിത് ഉപയോഗിച്ചു വരുന്നുണ്ട്. സ്തനാര്‍ബുദം, വന്ധ്യത, തൈറോയ്ഡ്, കിഡ്‌നി ഡിസോര്‍ഡര്‍, ലിവര്‍ ട്യൂമര്‍ എന്നിവയാണ് ഇതുമായി ബന്ധപ്പെട്ടുണ്ടാവുന്ന ആരോഗ്യപരമായ പ്രശ്‌നങ്ങള്‍.
ഇതുകൊണ്ടു തന്നെ ഇന്ന് നിരവധിയാളുകള്‍ മണ്‍ചട്ടിയിലേക്ക് തിരികെ പോകുന്നുണ്ട്. ഇത്തരം പാത്രങ്ങളെ നോണ്‍സ്റ്റിക് പോലെയാക്കി മാറ്റാമെന്ന കാര്യം പലര്‍ക്കും അറിയില്ല. ഈ വിദ്യ ഉപയോഗിച്ച് നോണ്‍സ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാം. ആദ്യം മണ്‍ചട്ടി നന്നായി ചകിരിയിട്ട് കഴുകിയെടുക്കണം. സോപ്പ് ഉപയോഗിക്കേണ്ട. അല്ലെങ്കില്‍ പയറുപൊടി, കടലപൊടി എന്നിവ ഉപയോഗിച്ചും കഴുകാവുന്നതാണ്. ചകിരിയാണ് ഏറ്റവും നല്ലത്. ഉണങ്ങിയതിനു ശേഷം മണ്‍ചട്ടിയില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് നന്നായി തേച്ചുപിടിപ്പിക്കണം.
ഇത് രണ്ടുമണിക്കൂര്‍ മാറ്റിവയ്ക്കുക. വെയിലത്തും വയ്ക്കാം. എണ്ണ പിടിച്ചതിനു ശേഷം കുറച്ച് ഗോതമ്പ് പൊടിയോ പയറുപൊടിയോ ഇട്ട് ചകിരിയുപയോഗിച്ച് കഴുകിയെടുക്കുക. ഇനി ഇത് വീണ്ടും ഉണങ്ങാന്‍ വയ്ക്കണം. ശേഷം ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ കൂടെ ഒഴിച്ച് നന്നായി തേച്ചുകൊടുക്കുക. എന്നിട്ട് വീണ്ടും ഉണക്കുക. വീണ്ടും ചകിരിയുപയോഗിച്ച് കഴുകിയതിനു ശേഷം ഉണക്കണം. ഇനി മണ്‍ചട്ടിയില്‍ കുറച്ച് പച്ചരിയിട്ട് ചട്ടി നിറയുവോളം വെള്ളവും ഒഴിച്ച് തിളപ്പിക്കണം.
നന്നായി തിളച്ചു കഴിയുമ്പോള്‍ തീ അണച്ച് കഞ്ഞി തണുക്കാന്‍ വയ്ക്കുക. ശേഷം ഇതു ഒഴിവാക്കി കഴുകിയെടുത്ത് കുറച്ച് വെളിച്ചെണ്ണ കൂടി തടവി വീണ്ടും ഉണക്കുക. അവസാനമായി കുറച്ച് വെള്ളം കൂടെ ഒഴിച്ച് നന്നായി തിളപ്പിക്കുക. വെള്ളം ചൂടാറിക്കഴിയുമ്പോള്‍ ഒഴിവാക്കി ചട്ടി ഉണക്കിയെടുത്ത് കഴിഞ്ഞാല്‍ അടിപൊളി നോണ്‍സ്റ്റ്ക് മണ്‍ചട്ടിയായിക്കിട്ടും.
Non-stick cookware, popular for its convenience, is widely used in kitchens today. However, concerns about the safety of Teflon coatings at high temperatures raise questions about potential health risks
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."