പരിയാരത്ത് വീണ്ടും അപകടമരണം
തളിപ്പറമ്പ്: തളിപ്പറമ്പ്-പയ്യന്നൂര്‍ ദേശീയപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഒരുമാസത്തിനിടെ ആറോളം അപകടമാണ് മേഖലയിലുണ്ടായത്. ഇന്നലെ പരിയാരത്ത് നടന്ന അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. തളിപ്പറമ്പില്‍ നടന്ന മറ്റൊരപകടത്തില്‍ ഒരാള്‍ ഗുരുതരമായ പരുക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കെ.എസ്.ആര്‍.ടി.സി അ ടക്കം പലവാഹനങ്ങളും അമിതവേഗതയിലാണ് സഞ്ചരിക്കുന്നത്. ഇന്നലെ തളിപ്പറമ്പില്‍ നടന്ന അപകടത്തില്‍ ബസ് പാഞ്ഞുകയറി തകര്‍ന്ന കടയിലേക്ക് ഇത് നാലാമത്തെ തവണയാണ് വാഹനം ഇടിച്ചു കയറുന്നത്. ദേശീയപാതയില്‍ വീതി കുറഞ്ഞ ഭാഗമാണിത്. തളിപ്പറമ്പിനും പയ്യന്നൂരിനുമിടയില്‍ റോഡ് വീതി കൂട്ടി വളവുകളില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചാല്‍ അപകടങ്ങള്‍ വലിയൊരളവുവരെ ഇല്ലാതാകും എന്നിരിക്കെ അധികൃതര്‍ മൗനം പാലിക്കുകയാണ്. ഈ ഭാഗങ്ങള്‍ സ്ഥലമേറ്റെടുക്കാതെ വീതി കൂട്ടാനുള്ള സൗകര്യവുമുണ്ട്. ജില്ലയിലെ ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന മേഖലയാണ് പരിയാരമെന്ന് തിരിച്ചറിഞ്ഞിട്ടും അപകടമുന്നറിയിപ്പോ പൊലിസിന്റെ സേവനമോ ഇവിടെ ലഭിക്കുന്നില്ലെന്ന് പരക്കെ ആക്ഷേപം നില്‍ക്കുന്നതിനിടേയാണ് അപകടങ്ങള്‍ പെരുകുന്നത്. തളിപ്പറമ്പ് നഗരത്തില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ റോഡ് വികസനത്തിന് ജനകീയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഇതേരീതിയില്‍ അപകടങ്ങള്‍ പെരുകുന്നതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാനാകാത്തത് വലിയ വീഴ്ചയാണെന്നാണ് ആരോപണമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."