മക്ക വിഖായ പ്രവർത്തകർക്ക് സ്നേഹാദരവ് നൽകി
മക്ക: ആദ്യ ഹാജി മക്കയിലെത്തിയത് മുതൽ ഹജ്ജ് വളണ്ടിയർ സേവന രംഗത്ത് തുല്യതയില്ലാത്ത മതൃക സൃഷ്ടിച്ച വിഖായ കർമ്മഭടൻമാർക്ക് സമസ്ത ഇസ്‌ലാമിക് സെന്റർ മക്ക സെൻട്രൽ കമ്മിറ്റി സ്നേഹാദരവ് നൽകി ആദരിച്ചു. അവാലി ബൈത്തുന്നദ്‌വിയിൽ വെച്ച് നടന്ന സംഗമം ഷാഫി ഫൈസി എക്കാപറമ്പ് ഉദ്ഘാടനം ചെയ്തു.
ഹാജിമാർ വന്നത് മുതൽ അവസാന നിമിഷം വരെ യാതൊരു പ്രതിഫലഛയയും ആഗ്രഹിക്കാതെ സജീവമായി അവർക്കാവശ്യമായ സേവനങ്ങൾ ചെയ്ത് കൊടുത്തും ആകെ കിട്ടുന്ന ചെറിയ ചെറിയ ഒഴിവ് സമയങ്ങൾ സേവന പ്രവർത്തനങ്ങൾക്ക് മാറ്റി വെച്ചുമാണ് മക്കയിലെ വിഖായ അംഗങ്ങൾ പ്രവർത്തിച്ചിരുന്നത്. മറ്റു ദിക്കുകളിലെ പ്രവാസികൾക്ക് നൽകാൻ കഴിയാത്ത സേവനങ്ങളാണ് മക്കയിലെ പ്രവർത്തകർക്ക് വിഖായയിലൂടെ ഹാജിമാർക്ക് വേണ്ടി ചെയ്യുന്നതെന്ന് എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഉസ്മാൻ ദാരിമി കരുളായി അധ്യക്ഷനായി. മിർഷാദ് യമാനി ചാലിയം, സഊദി ദി നാഷണൽ വിഖായ ചെയർമാൻ സയ്യിദ് മാനു തങ്ങൾ അരീക്കോട്, സഊദി നാഷണൽ സെക്രട്ടറി ഫരീദ് ഐകരപ്പടി, നാഷണൽ ഓർഗനൈസ് സെക്രട്ടറി നൗഫൽ തേഞ്ഞിപ്പലം, ഹറമൈൻ സോൺ പ്രസിഡൻ്റ് സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട്, മുനീർ ഫൈസി, അൻവർ ഫൈസി തുടങ്ങിയവർ പ്രസംഗിച്ചു.
മക്ക വിഖായ ക്യാപ്റ്റൻ ഉമ്മർ മണ്ണാർക്കാട്, കൺവീനർ ഫാറൂക്ക് മലയമ്മ, ജോയിറ്റ് കൺവീനർ സക്കീർ കൊഴിചെന, വൈസ് ക്യാപ്റ്റൻ ഫിറോസ് ഖാൻ ആലത്തൂർ, മുഹമ്മദ് കാടാമ്പുഴ, ശാഫി കല്ലായി, നിസാർ ചുള്ളിയോട്, സലാഹുദ്ദീൻ വാഫി, ബഷീർ മുതുപറമ്പ് സംബന്ധിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിറാജ് പേരാമ്പ്ര സ്വാഗതവും വിഖായ ചെയർമാൻ ഇസ്സുദ്ദീൻ ആലുങ്ങൽ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."