തലശ്ശേരി നഗരത്തില്‍ 'പാര്‍ക്കാന്‍' ഇടമില്ല
തലശ്ശേരി: തലശ്ശേരി നഗരത്തില്‍ വാഹനവും കൊണ്ടാണ് വരുന്നതെങ്കില്‍ വരുന്നവന് കുടുങ്ങിയതുതന്നെ. പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതിനാല്‍ തിരക്കേറിയ തലശ്ശേരി പഴയ ബസ്റ്റാന്റ് പരിസരത്ത് നടുറോഡിലാണ് പലരും വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ആവശ്യങ്ങള്‍ക്കായി പോകുന്നത്.
ഇതുമൂലം ഗതാഗതക്കുരുക്ക് പതിവാണെങ്കിലും പൊലിസും ഇക്കാര്യം ശ്രദ്ധിക്കാതായതോടെ ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയിലാണ് തലശ്ശേരിയിലെ ഗതാഗത സംവിധാനം ഉള്ളത്. വാഹനങ്ങള്‍ കടന്നുകയറുന്നതുമൂലം കാല് നടയാത്രക്കാര്‍ക്ക് പോലും നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. തലശ്ശേരി ജനറലാശുപത്രിക്ക് സമീപത്തെ ജൂബിലി ഷോപ്പിംഗ് കോപ്ലക്സിന് മുന്നിലെ റോഡിലാണ് പലരും വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്നത്. ട്രാഫിക് പൊലിസ് സ്റ്റേഷന്റെ മൂക്കിന് താഴെ നിയമ ലംഘനം നടത്തുമ്പോളും പൊലിസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. റോഡിന്റെ ഇരുവശത്തും രണ്ടും മൂന്നും നിരയായാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇത് കാരണം ദീര്‍ഘ ദൂര ബസ്സുകളുള്‍പ്പെടെ ഏറെ നേരം ഗതാഗതക്കുരുക്കില്‍പ്പെടുകയാണ്. ഇവിടെ കാല് നട യാത്രക്കാര്‍ ഉപയോഗിക്കുന്ന ഫുട്പാത്തില്പ്പോലും വാഹനം വിര്ത്തിയിട്ടിട്ടും പൊലിസ് കണ്ടില്ലെന്ന് നടിക്കുകയാണ്. ഫുട്പാത്ത് വഴി ബൈക്ക് ഓടിച്ച് പോകുന്നത് അപകടം ക്ഷണിച്ചു വരുത്തുകയാണ്. തലശ്ശേരി പുതിയ ബസ്റ്റാന്റിലേക്കുള്ള ബൈപ്പാസില്‍ ഇരുവശത്തും രാവിലെ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ വൈകുന്നേരമാണ് എടുത്തുകൊണ്ടുപോകുന്നത്. അനധികൃത പാര്‍ക്കിംഗ് മൂലം രോഗികളെയും കൊണ്ട് പോകുന്ന ആംബുലന്‍സ് ഉള്‍പ്പെടെ വഴി കിട്ടാതെ വലഞ്ഞ സാഹചര്യങ്ങളുണ്ടായിട്ടും അധികൃതര്‍ കണ്ണുതുറന്നിട്ടില്ല. തലശ്ശേരിയില്‍ ഒരു ട്രാഫിക് യൂനിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അനധികൃത പാര്‍ക്കിങ്ങ് തടയാനോ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനോ പൊലിസുകാര്‍ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."