നിങ്ങളുടെ വയറ് ചാടുന്നുണ്ടോ? എങ്കില്‍ മറക്കല്ലേ, നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ അറിയണം
ഇന്ന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ അധിക ആളുകളുടെയും പ്രശ്‌നമാണ് വയര്‍ ചാടുകയെന്നത്. മെലിഞ്ഞിരുന്നാലും തടിച്ചിരുന്നാലുമൊക്കെ വയര്‍ചാടുന്നത് പതിവാണ്. തടിയേക്കാള്‍ ചാടുന്ന വയറു തന്നെയാണ് ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നവും. ചാടുന്ന വയര്‍ വരുത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളും പലതാണ്. ഇത് അറിയപ്പെടുന്നത് വിസറല്‍ ഫാറ്റ് എന്നാണ്.
ആന്തരികാവയവങ്ങളെ വരെ കേടുവരുത്താന്‍ കഴിയുന്ന ഒന്നാണിത്. വയറിലെ കൊഴുപ്പ് കൊളസ്‌ട്രോള്‍ പോലുളള രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. വയറ്റില്‍ കൊഴുപ്പടിയാന്‍ എളുപ്പവും ഇത് പോകാന്‍ ബുദ്ദിമുട്ടുമാണ്. എന്നുവച്ച് നടക്കാത്ത കാര്യമാണെന്ന് പറയാന്‍ കഴിയില്ല. ഈ കാര്യങ്ങളൊക്കെ ഒന്നു ചെയ്തു നോക്കൂ
നടക്കുക എന്നതാണ് ആദ്യത്തെ വ്യായാമം. വെറുതേ നടന്നാല്‍ പോര ബ്രിസ്‌ക് വാക്കിങ് അഥവാ നല്ല സ്പീഡില്‍ നടക്കണം. കൈകള്‍ വീശി നല്ല സ്പീഡില്‍ അങ്ങ് നടക്കണം. ട്രെഡ്മില്‍ ഉള്ളവര്‍ക്ക് ഇങ്ങനെ നടക്കാന്‍ എളുപ്പമാണ്. ഇതില്‍ സ്പീഡ് ക്രമേണ വര്‍ധിപ്പിക്കുകയും ചെയ്യാം. 20 മിനിറ്റ് ഇതേ രീതിയില്‍ നടന്ന ശേഷം പിന്നീട് 5 മിനിറ്റ് ഓടാവുന്നതുമാണ്. ഇതിലൂടെ ഹാര്‍ട്ട് റേറ്റ് കൂട്ടാന്‍ കഴിയും. ഇതെല്ലാം തുടക്കത്തില്‍ ഒരുമിച്ചു ചെയ്യരുത്. പതുക്കെപതുക്കെ ഓരോന്നും ചെയ്തുവരുക.
സൈക്കിള്‍ ചവിട്ടുന്നത് വളരെ നല്ല വ്യായാമമാണ്. ജിമ്മില്‍ പോയി സൈക്കിളിങ് ചെയ്യുന്നതും ഗുണം ചെയ്യും. ഇത് നിന്നുകൊണ്ട് ചെയ്യുന്നതാണ് നല്ലത്. ഇത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. 20 മിനിറ്റ് നേരമെങ്കിലും ചെയ്യേണ്ടതാണ്. ഇതുപോലെ സ്‌റ്റെപ് കയറുന്നതും ഇറങ്ങുന്നതും അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഏറെ സഹായിക്കും.
ഇതും ജിമ്മിലും നമ്മുടെ വീട്ടിലുമെല്ലാം ചെയ്യാന്‍ സാധിക്കുന്ന വ്യായാമമാണ്. 300 സ്റ്റെപ്പെങ്കിലും കയറുന്നത് വളരെ ഗുണം ചെയ്യും. ഇത് തുടക്കക്കാര്‍ ഒരു മിച്ച് ചെയ്യാതെ പതുക്കെ എണ്ണം കൂട്ടിക്കൊണ്ടുവരണം.
നല്ല ഉറക്കം വയര്‍ ചാടാതിരിക്കാന്‍ പ്രധാനപ്പെട്ട ഒന്നാണ്. ദിവസവും ചുരുങ്ങിയത് 7 മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കുകയും നേരത്തെ കിടന്ന് നേരത്തേ എഴുന്നേല്‍ക്കുന്നതു പതിവാക്കുന്നതും നല്ലതാണ്. വൈകിക്കിടന്ന് ആവശ്യത്തിന് ഉറങ്ങിയാലും ഇത്തരക്കാരില്‍ വയര്‍ ചാടുന്നതായി കണ്ടുവരുന്നുണ്ട്.
ഉറക്കക്കുറവുള്ളവരില്‍ വയര്‍ ചാടുന്നത് സാധാരണ കാണാം. ഇത്തരക്കാര്‍ ഭക്ഷണം ശ്രദ്ധിക്കുകയും വറുത്തവയും കൊഴുപ്പധികം ഉള്ളവയുമൊക്കെ ഒഴിവാക്കുകയും വേണം. അതുപോലെ ദിവസവും ഫ്രൂട്‌സ് കഴിക്കുന്നത് ശീലമാക്കണം. മാത്രമല്ല, മധുരപ്രിയരാണെങ്കില്‍ മധുരം കുറയ്ക്കുകയും വേണം. ഇതെല്ലാം വയര്‍ ചാടാന്‍ ഇടയാക്കുന്ന ഭക്ഷണങ്ങളാണ്.
വ്യായാമം ചെയ്യുമ്പോള്‍ അടുപ്പിച്ച് 5 ദിവസമെങ്കിലും ചെയ്യണം. പിന്നീട് രണ്ടുദിവസം ബ്രേക്കെടുക്കാം. തുടക്കത്തില്‍ 20 മിനിററില്‍ തുടങ്ങി പിന്നീട് 45 മിനിറ്റ് വരെ അഞ്ചു ദിവസങ്ങളില്‍ വ്യായാമം ചെയ്യാം. കുറച്ചുകാലം ചെയ്ത് വയര്‍ കുറയുമ്പോള്‍ ഇതെല്ലാം നിര്‍ത്തിവച്ചാല്‍ വീണ്ടും പലര്‍ക്കും വയര്‍ ചാടുന്നത് കാണാം. അതുകൊണ്ട് ഇത് സ്ഥിരമാക്കണം.
ജീവിതത്തിന്റെ ഒരു ഭാഗമാവണം വ്യായാമം. ഇത് വയര്‍ കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്. ഇതിന്റെ കൂടെ ഭക്ഷണ നിയന്ത്രണവും കൂടെ ആയാല്‍ വയര്‍ ചാടുന്നത് കുറയ്ക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."